കോഴിക്കോട്: ബാലുശ്ശേരിയില്‍ ഭിന്നശേഷിക്കാരിയായ 52 കാരിയെയും ഏഴു വയസ്സുള്ള പെണ്‍കുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചു. പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദിനെ(46) പോലീസ് തിരയുന്നു.
തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. ഭിന്നശേഷിക്കാരിയും സഹോദരന്റെ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിന് പോയിരുന്നു. വീട്ടിലെത്തിയ മുഹമ്മദ് ഏഴു വയസുള്ള പെണ്‍കുട്ടിയെ മടിയിലിരുത്തി പീഡിപ്പിച്ചതായാണ് പരാതി.
കുട്ടി കുതറി ഓടിയപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കി. സംഭവ സ്ഥലത്തുനിന്ന് ജൂപ്പിറ്റര്‍ സ്കൂട്ടിയിലാണ് പ്രതി രക്ഷപ്പെട്ടത്. പെണ്‍കുട്ടിയെയും ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി നല്‍കാനായി ഹാജരാക്കി.