ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ കശ്മീരി പണ്ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള കടയിലുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെട്ടു. മുഹമ്മദ് ഇബ്രാഹിം എന്നയാള്‍ക്കാണ് വെടിയേറ്റത്. ഉടനെ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അക്രമികളെ കണ്ടെത്താൻ സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ശ്രീനഗറിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച നഗരത്തിലെ ബത്മാലൂ മേഖലയിൽ ഒരു പോലീസുകാരനും തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
ഇബ്രാഹിമിന്റെ മരണത്തില്‍ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അപലപിച്ചു.