തിരുവനന്തപുരം: ഇന്‍സ്പെക്ടര്‍മാര്‍ മുതലുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ 9 എംഎം പിസ്റ്റള്‍ വാങ്ങുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്. ഇതിനായി 40 ലക്ഷം രൂപ അനുവദിച്ചുവെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ എക്സൈസ് വകുപ്പില്‍ ഉപയോഗിച്ചു വരുന്ന 32 എംഎം പിസ്റ്റളുകള്‍ കാലഹരണപ്പെട്ടതാണെന്നും ഭാവിയില്‍ ഈ പിസ്റ്റളുകള്‍ക്ക് വേണ്ട തിരകള്‍ ലഭ്യമാകാതെ വരുമെന്നും പിസ്റ്റള്‍ സെലക്ഷന് കമ്മിറ്റി വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമുള്ളതും നിലവാരവമുള്ളതുമായ 9എംഎം പിസ്റ്റള്‍ ഓട്ടോ വാങ്ങാനുള്ള ശിപാര്‍ശയില്‍ തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
ഓർഡനൻസ് ഫാക്ടറികളിൽ നിന്നുമാകും ഇതു വാങ്ങുക. 9 എംഎം പിസ്റ്റള്‍ ഉപയോഗിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തും. എക്സൈസ് വകുപ്പിന് 9 എംഎം പിസ്റ്റള്‍ വാങ്ങാന്‍ ലൈസന്‍സിന്റെ ആവശ്യമില്ലെന്ന് രേഖാമൂലം ഉറപ്പ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു.