കുവൈത്ത് സിറ്റി: കുവൈത്തിൽ എയർ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയശേഷം 4500ലേറെ പേർക്ക് സേവനം നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2015ൽ മാർച്ചിലാണ് അടിയന്തര സാഹചര്യത്തിൽ ഉപയോഗപ്പെടുത്താൻ എയർ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയത്.
ആരോഗ്യരംഗത്ത് രാജ്യത്തിെൻറ ശ്രദ്ധേയമായ ചുവടുവെപ്പാണ് സബാഹ് മെഡിക്കൽ ഏരിയയിലെ എയർ ആംബുലൻസ് കേന്ദ്രം. അടിയന്തര സാഹചര്യത്തിൽ ഇവിടെനിന്ന് ഹെലികോപ്ടറുകൾ പറന്നെത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കും. അതീവ സുരക്ഷസംവിധാനങ്ങളും ആധുനിക സൗകര്യങ്ങളുമുള്ളതാണ് ഹെലികോപ്ടർ ആംബുലൻസുകൾ.
അടിയന്തര സാഹചര്യങ്ങളിലും അത്യാഹിതങ്ങൾ ഉണ്ടാവുേമ്പാഴും ഇടപെടേണ്ടത് സംബന്ധിച്ച് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലുള്ള ഹെലികോപ്ടർ ആംബുലൻസുകൾ നിരവധി പേരുടെ ജീവൻ രക്ഷിക്കുന്നതിന് ഇതിനകം സഹായകമായിട്ടുണ്ട്.