ന്യൂഡൽഹി: ലഖിംപൂര്‍ കേസ് അന്വേഷണത്തില്‍ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. യുപി സർക്കാർ സമർപ്പിച്ച പുതിയ അന്വഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു. 68 സാക്ഷികളുണ്ട്, അവരുടെ മൊഴി എന്താണെന്ന് റിപ്പോര്‍ട്ടിലില്ല.
ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ വേഗത്തിലാക്കണമെന്ന് പറഞ്ഞത് പാലിക്കപ്പെട്ടില്ല. അന്വേഷണം കോടതി പ്രതീക്ഷിച്ച പോലെയല്ല പോകുന്നതെന്ന് കോടതി പറഞ്ഞു. മൂന്ന് കേസുകളും കൂട്ടിച്ചേര്‍ക്കരുതെന്നും കോടതി പറഞ്ഞു. മാധ്യമപ്രവര്‍ത്തകൻ്റെയും ബിജെപി പ്രവര്‍ത്തകന്റെയും കൊലപാതകം പ്രത്യേകം അന്വേഷിക്കണം.
ഇത് കര്‍ഷകരുടെ കൊലപാതകക്കേസുമായി ചേര്‍ക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. മൂന്നും പ്രത്യേകം അന്വേഷിക്കുന്നതില്‍ എസ്ഐടി പരാജയപ്പെട്ടു. തെളിവുകള്‍ പരസ്പരം കൂടിച്ചേരുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഹൈക്കോടതി ജഡ്ജി മേല്‍നോട്ടം വഹിക്കട്ടെയെന്നും കോടതി. വെള്ളിയാഴ്ചയ്ക്കകം യുപി സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.