ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതനായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അയോണിക് എന്ന പേരിൽ പ്രത്യേകം ബ്രാന്റ് തന്നെ ഒരുക്കിയിരുന്നു. അയോണിക് എന്ന ഈ ബ്രാന്റിന്റെ കീഴിൽ പുതിയ ഇലക്ട്രിക് വാഹനം പുറത്തിറങ്ങാനൊരുങ്ങുകയാണ്. ഹ്യുണ്ടായി സെവൻ എന്ന് പേര് നൽകിയിട്ടുള്ള ഈ ഇലക്ട്രിക് ക്രോസ്ഓവർ കൺസെപ്റ്റ് നവംബർ 17-ന് പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്.
ലോസ് ആഞ്ജലിസ് ഓട്ടോഷോയിൽ ആയിരിക്കും സെവൻ ക്രോസ് ഓവറിന്റെ കൺസെപ്റ്റ് അവതരിപ്പിക്കുകയെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ശൈലിയിലാണ് ഈ സെവൻ ഒരുങ്ങിയിട്ടുള്ളതെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി എത്തുന്നതും ഈ വാഹനത്തിന്റെ സവിശേഷതയാണെന്നാണ് ഹ്യുണ്ടായിയുടെ വാദം.
പ്രീമിയം ലോഞ്ചിന് സമാനമായാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുങ്ങുന്നത്. വുഡൻ ഫീനീഷിങ്ങിൽ ഒരുങ്ങിയിട്ടുള്ള ചെയറുകളാണ് അകത്തുള്ളത്. ഏഴ് സീറ്റുകളാണയിരിക്കും ഇതിൽ നൽകുകയെന്നാണ് വിവരം. പ്രകൃതി സൗഹാർദമായ വസ്തുകൾ ഉപയോഗിച്ചായിരിക്കും അകത്തളം ഒരുങ്ങുകയെന്നാണ് ഹ്യുണ്ടായി ഉറപ്പുനൽകുന്നത്. ഹ്യുണ്ടായിയുടെ ഐയോണിക് നിരയിലെ മികച്ച മോഡലായിരിക്കും എയോണിക് 7 എന്നാണ് വിലയിരുത്തലുകൾ.