കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ കോവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ പൊതു പരിപാടികൾ മാറ്റിവെച്ചു.
കഴിഞ്ഞ ദിവസം എംബസ്സി ഓഡിറ്റോറിയത്തിൽ പരിപാടിയിൽ പങ്കെടുത്തവരിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊതു പരിപാടികൾ മാറ്റിവെച്ചത്.
അതോടൊപ്പം അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസ്സി ആവശ്യപ്പെട്ടു.
കൂടാതെ ആരോഗ്യ മുൻകരുതലിന്റെ ഭാഗമായായി പരിപാടിയിൽ പങ്കെടുത്തവർ എല്ലാവിധ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കണമെന്ന് എംബസി അധികൃതർ അഭ്യർഥിച്ചു.
അടുത്ത ദിവസങ്ങളിൽനടത്താൻ നിശ്ചയിച്ചിരുന്ന
എംബസിയുടെ എല്ലാ പൊതു പരിപാടികളും മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും എംബസ്സി അറിയിച്ചു.
അതേസമയം പൊതു ജങ്ങങ്ങൾക്കായുള്ള സേവനങ്ങൾ തുടരുമെന്നും എംബസി വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.