ദില്ലി: ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ പുതിയ 2022എക്സ്എസ്ആർ900 അന്താരാഷ്ട്ര വിപണികള്‍ക്കായി അവതരിപ്പിച്ചു.നിരവധി അപ്ഡേറ്റുകളോടെയാണ് ഈ പുതിയ സ്പോര്‍ട്സ് ബൈക്ക് എത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ അലുമിനിയം ഫ്രെയിം ഉപയോഗിച്ച് ബൈക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് ബൈക്കിന്റെ ഭാരം കുറയ്ക്കുകയും ഹാന്‍ഡ്ലിംഗ് മെച്ചപ്പെടുത്തുകയും ചെയ്തതായി കമ്പനി അവകാശപ്പെടുന്നു. പുതിയ അലുമിനിയം ഫ്രെയിം കൂടുതല്‍ ദൃഢത വാഗ്ദാനം ചെയ്യുമെന്നും കമ്പനി പറയുന്നു. അതിനുപുറമെ, പുതിയ ബൈക്കിന്റെ വീല്‍ബേസ് നീളമുള്ളതാക്കിയും കമ്പനി പരിഷ്കരിച്ചിട്ടുണ്ട്. ഒപ്പം ബൈക്കിനെ സ്പോര്‍ട്ടിയറും കൂടുതല്‍ പ്രതികരിക്കുന്നതുമാക്കാന്‍ ഹെഡ്സ്റ്റോക്കും നവീകരിച്ചിരിക്കുന്നു.
70-കളില്‍ പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്പനയും രൂപവുമാണ് ബൈക്കിന്റെ പ്രധാന ഡിസൈന്‍ സവിശേഷത. ഗോള്‍ഡന്‍ ഫ്രണ്ട് ഫോര്‍ക്കും വീലുകളുമുള്ള താരതമ്യേന വിശാലമായ സെറ്റ് ഹാന്‍ഡില്‍ബാര്‍ ഉണ്ട്. പുതിയ ബൈക്കില്‍ ഇന്ധന ടാങ്കും ടെയില്‍ ഭാഗവും പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം, ബൈക്കിന് പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ് പാക്കേജും ലഭിച്ചു.
ഒരു വലിയ 889 സിസി എഞ്ചിനാണ് പുതുക്കിയ ബൈക്കിന്റെ ഹൃദയം. ഇത് മുമ്ബത്തെ 846 സിസി യൂണിറ്റിന് പകരമായി എത്തുന്നു. ഈ എഞ്ചിന് 4bhp കൂടുതല്‍ കരുത്തും വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍ 117.3bhp കരുത്ത് ആണ് ഈ എഞ്ചിന് സൃഷ്ടിക്കുന്നത്. പുതുക്കിയ പവര്‍ട്രെയിനിന് പുറമേ, ബ്രെംബോ റേഡിയല്‍ മാസ്റ്റര്‍ സിലിണ്ടറും ക്രമീകരിക്കാവുന്ന ലിവറും ഉപയോഗിച്ച് ബ്രേക്കിംഗ് സജ്ജീകരണവും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
സസ്പെന്ഷന് ചുമതലകള്‍ക്കായി, പൂര്‍ണ്ണമായി ക്രമീകരിക്കാവുന്ന KYB സ്വര്‍ണ്ണ ആനോഡൈസ്ഡ് ഫോര്‍ക്കുകളും ക്രമീകരിക്കാവുന്ന KYB മോണോഷോക്കും ഉപയോഗിക്കുന്നത് തുടരുന്നു. മുന്‍ മോഡലില്‍ കണ്ടെത്തിയ റൗണ്ട് എല്‍സിഡി യൂണിറ്റിന് പകരമായി 2022 മോഡല്‍ ബൈക്കിന് പുതിയ 3.5 ഇഞ്ച് ടിഎഫ്ടി
സ്ക്രീന്‍ ലഭിച്ചു.
ബൈക്കിലെ ചില പ്രധാന റൈഡര്‍ എയിഡുകളും സുരക്ഷാ സവിശേഷതകളുമായി നാല് റൈഡ് മോഡുകള്‍, ലീന്‍ ആംഗിള്‍ സെന്‍സിറ്റീവ് ട്രാക്ഷന്‍ കണ്ട്രോള്, സ്ലൈഡ്, വീലി കണ്ട്രോള് എന്നിവയും ഉള്‍പ്പെടുന്നു. ലെജന്‍ഡ് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.