അൽഅഹ്സ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ ഗോഡൗൺ ഏരിയയിൽ തീപിടിത്തം. റഖീഖ ഡിസ്ട്രിക്ടിലെ ഗോഡൗണിലാണ് അഗ്നിബാധ. ശനിയാഴ്ച വൈകീട്ടാണ് പ്രദേശത്തെ കെട്ടിടനിർമാണ സാമഗ്രികളുടെ ഗോഡൗണിൽ അഗ്നിബാധയുണ്ടായത്. തീ അണക്കുകയും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.