കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപ്പിടുത്തത്തിൽ വൻ നാശനഷ്‍ടം. അൽ മുബാറകിയ മാർക്കറ്റ് പ്ലേസിലെ ഭൂഗർഭ നിലയിൽ പ്രവർത്തിച്ചിരുന്ന 4000 ചതുരശ്ര മീറ്റർ വിസ്‍തീർണമുള്ള വ്യാപാര സ്ഥാപനത്തിലാണ് തീപ്പിടുത്തമുണ്ടായത്.
അൽ ഹിലാലി, സിറ്റി, അൽ ശുഹദ, അൽ ശുവൈഖ് ഇൻഡസ്‍ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് കുവൈത്ത് ഫയർ ഫോഴ്‍സ് പബ്ലിക് റിലേഷൻസ് ആന്റ് മീഡിയാ വിഭാഗം അറിയിച്ചു.