ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴയെ തുടര്ന്ന് ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിലെ സ്കൂളുകൾ വരുന്ന രണ്ട് ദിവസത്തേക്ക് അടച്ചു. തിങ്കളാഴ്ച മഴ ഒഴിഞ്ഞുനിൽക്കുമെങ്കിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലാണ്. ദേശീയ ദുരന്തനിവാരണ സമിതി തമിഴ്നാട്ടിൽ എത്തിയിട്ടുണ്ട്.
2015 ന് ശേഷം ചെന്നെയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇതെന്നാണ് റിപ്പോർട്ട്.നുൻഗംബക്കത്ത് 20.8 സെന്റീമീറ്ററും മീനംബക്കത്ത് 9.4 സെന്റീമീറ്ററും എന്നോറിൽ 8 സെന്റീമീറ്ററും ആണ് ഞായറാഴ്ച വരെ പെയ്ത മഴയുടെ അളവ്.കനത്ത മഴയെ തുടർന്ന് തെരുവുകൾ വെള്ളത്തിനടിയിലായി. ടി നഗർ, വ്യസർപടി, റോയപേട്ട,അടയാർ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം.