ചെന്നൈ; ചെന്നൈയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ടെത്തി നേതൃത്വം നൽകി ഉദയനിധി സ്റ്റാലിൻ.വെള്ളം കയറിയ വീട്ടിലേക്ക് എത്തിയ അദ്ദേഹത്തിന്റെ കൈപിടിച്ച് നിൽക്കുന്ന ഒരു വയോധികന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. വെള്ളം പമ്പ് ചെയ്ത് കളയുന്ന പ്രവർത്തനങ്ങളിൽ അടക്കം ഉദയനിധി നിറയുകയാണ്. അടുത്ത് സ്റ്റാലിന്റെ പിൻഗാമി എന്ന നിലയിൽ ഇതിനോടം തമിഴ്നാട്ടിൽ സജീവമാണ് ഉദയനിധി.
അതേസമയം കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിൽ ജനങ്ങളെ ആശ്വസിപ്പിക്കാൻ നേരിട്ടെത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. എഗ്മോർ, ഡൗടോൺ, കെഎൻ ഗാർഡൻ, പാടലം, പാഡി ബ്രിഡ്ജ്, ബാബ നഗർ, ജികെഎം കോളനി, ജവഹർ നഗർ, പേപ്പർ മിൽ റോഡ് തുടങ്ങിയ സ്ഥലങ്ങൾ സ്റ്റാലിൻ സന്ദർശിച്ചു.
പലയിടത്തും മുട്ടൊപ്പം വെള്ളത്തിലാണ് സ്റ്റാലിൻ ഇറങ്ങി നടന്നത്. ഒരിടത്ത് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണവിതരണത്തിനും നേതൃത്വം നൽകി. മഴക്കോട്ടിട്ടായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. മഴയുടെ പശ്ചാത്തലത്തിൽ രണ്ടു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു.
2015 ന് ശേഷം ചെന്നെയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇതെന്നാണ് റിപ്പോർട്ട്.നുൻഗംബക്കത്ത് 20.8 സെന്റീമീറ്ററും മീനംബക്കത്ത് 9.4 സെന്റീമീറ്ററും എന്നോറിൽ 8 സെന്റീമീറ്ററും ആണ് ഞായറാഴ്ച വരെ പെയ്ത മഴയുടെ അളവ്.കനത്ത മഴയെ തുടർന്ന് തെരുവുകൾ വെള്ളത്തിനടിയിലായി. ടി നഗർ, വ്യസർപടി, റോയപേട്ട,അടയാർ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FUdhayStalin%2Fphotos%2Fa.809041965825000%2F4603357416393417%2F%3Ftype%3D3&show_text=true&width=500