കൊല്ലം: പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി പിടിയില്‍. അയത്തില്‍ കല്ലുംതാഴം സാദത്ത് നഗര്‍-100എ റാഹത്ത് മന്‍സിലില്‍ വാടകയ്ക്കു താമസിച്ചിരുന്ന ഷാജഹാന് (സബ്ജാന്‍-41) ആണു കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
പിതാവിനൊപ്പം മന്ത്രവാദ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയെ പിതാവിനെ മരുന്നു വാങ്ങാനായി അയച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.ഇക്കഴിഞ്ഞ 28നാണ് കേസിന് ആസ്പദമായ സംഭവം.പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എസിപി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടക്കുകയാണ്.
സൈബര്‍ സിറ്റി സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു മലപ്പുറത്തു നിന്ന് ഇയാള്‍ പിടിയിലായിരിക്കുന്നത്.കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ എ.പി.അനീഷ്, വി.എസ്.ശ്രീനാഥ്, താഹാ കോയ, പിആര്‍ഒ ജയന് സക്കറിയ, എഎസ്ഐമാരായ സന്തോഷ് കുമാര്‍, ജിജു, വനിത സിപിഒ ലതിക, സിപിഒമാരായ ഷിഹാബുദീന്‍, സാജ് എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.