മസ്കത്ത്: ശിഫ അല്‍ ബുറൂജ് മെഡിക്കല്‍ സെന്ററിൻറെ മൂന്നാമത് ശാഖ ബര്‍ക്ക സനയായില്‍ പ്രവര്‍ത്തനം ആരംഭിച്ചു.മുഹമ്മദ് അല്‍ മുറാദ് അല്‍ ബലൂഷി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യ സുരക്ഷയാണ് ശിഫ അല്‍ ബുറൂജ് മെഡിക്കല്‍ ഗ്രൂപ്പ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മികച്ച സേവന പാരമ്പര്യമുള്ള ഡോക്ടര്‍മാരും നഴ്സുമാരും സാങ്കേതിക തൊഴിലാളികളുമാണ് ശിഫ അല്‍ ബുറൂജിനെ നയിക്കുന്നത്. കുറഞ്ഞ െചലവില്‍ പി.സി.ആര് ടെസ്റ്റ് ഏറ്റവും വേഗത്തില്‍ ചെയ്തു കൊടുക്കുന്നതില്‍ ശിഫ അല്‍ ബുറൂജ് ഗ്രൂപ് മുമ്ബന്തിയിലാണെന്ന് മാനേജിങ് ഡയറക്ടര്‍ ഷബീര്‍ വല്ലാഞ്ചിറ പറഞ്ഞു.
ഉദ്ഘാടനത്തോട് അനുബന്ധിച്ചു പി.സി.ആര് ഉള്‍പ്പടെയുള്ള പരിശോധനകള്‍ക്കുള്ള നിരക്കില്‍ പ്രത്യേക ഇളവുണ്ട്. ബര്‍ക്ക സെന്റലും റൂവി ഹൈ സ്ട്രീറ്റിന് സമീപവുമാണ് മറ്റ് രണ്ടു ക്ലിനിക്കുകള്‍ ശിഫ അല്‍ ബുറൂജിന് കീഴിലുള്ളത്.