സലാല: വെല്‍ഫെയര്‍ ഫോറം സലാലയുടെ ആഭിമുഖ്യത്തില്‍ ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു.
‘വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക,വിഭജന രാഷ്ട്രീയത്തെ ചെറുക്കുക’ എന്ന സന്ദേശമായിരുന്നു സായാഹ്നചർച്ചയിൽ ഉയര്‍ത്തിയത്.
സമൂഹത്തില്‍ ഛിദ്രതയും വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തുന്ന ശക്തികളെ തിരിച്ചറിയാനും തള്ളിക്കളയാനും പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി കേരള സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്ബലം പറഞ്ഞു. വിവിധ മതസമൂഹങ്ങളെ വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള മതേതര പാര്‍ട്ടികളുടെ ശ്രമം അന്തിമമായി വര്‍ഗീയ പാര്‍ട്ടികളെ ശക്തിപ്പെടുത്തുന്നതും മതേതര പാര്‍ട്ടികളെ ദുര്ബലപ്പെടുത്തുന്നതുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍ ഫോറം സലാല പ്രസിഡന്റ് കെ. ശൗഖത്തലി അധ്യക്ഷതവഹിച്ചു. വിവിധ സംഘടന പ്രതിനിധികളായ ഷബീര്‍ കാലടി (കെ.എം.സി.സി), ഹരികുമാര്‍ ഓച്ചിറ (ഒ.ഐ.സി.സി), സലിം സേട്ട് (ഐ.എം.ഐ), റസല്‍ മുഹമ്മദ് (ടിസ), ഇബ്രാഹീം വേളം (പി.സി.എഫ്), മുസ്അബ് ജമാല്‍ (യാസ്) എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ ഫോറം ജനറല്‍ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് വാഹീദ് ചേന്ദമംഗലൂര്‍ നന്ദിയും പറഞ്ഞു.