ബീഹാര്‍: വൈശാലിയില്‍ 70 കാരനെ രണ്ടുപേർ ചേർന്ന് മർദിച്ചു കൊലപ്പെടുത്തി.അനുവാദമില്ലാതെ വെള്ളം കുടിച്ചതിനാണെന്നാണ് മരിച്ച വ്യക്തിയുടെ മകൻ പറയുന്നത്.ബീഹാർ വൈശാലി ജില്ലയിലെ സലേംപൂര്‍ ഗ്രാമത്തിൽ ഇന്നലെ രാവിലെ ആറിനാണ് സംഭവം. ടാപില്‍ നിന്നും ചോദിക്കാതെ ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് വെള്ളമെടുത്തെന്നാരോപിച്ചാണ് പിതാവിനെ മര്‍ദിച്ചെന്നാണ് മകന് രമേഷ് സൈനി പരാതിയില്‍ പറയുന്നത്.
‘എന്റെ അച്ഛന് കന്നുകാലികള്‍ക്ക് പുല്ല് പറിക്കാനായി പോയിരുന്നു. ഇതിനിടെ ദാഹം തോന്നിയപ്പോൾ
സമീപത്തെ ഒരു ടാപില്‍ നിന്നും വെള്ളംകുടിച്ചു.തങ്ങളുടെ അനുവാദമില്ലാതെ വെള്ളം കുടിച്ചെന്ന് ആരോപിച്ച് അച്ഛനും മകനും ചേര്‍ന്ന് എന്റെ പിതാവിനെ മര്‍ദിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് അവരുമായി മുന്‍ വൈരാഗ്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല’ -മരിച്ചയാളുടെ മകന് രമേഷ് സൈനി എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മർദ്ദനത്തിന് ശേഷം പെട്ടന്ന് തന്നെ അദ്ദേഹം മരിച്ചെന്ന് സബ് ഡിവിഷനല്‍ പൊലീസ് ഓഫീസെര്‍ രാഘവ് ദയാല്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.