ചെങ്ങന്നൂര്‍: ജോലി ചെയ്ത നഗരസഭകളിലെല്ലാം സ്ഥിരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നഗരസഭ സെക്രട്ടറിയെ സംരക്ഷിക്കുന്ന ഇടതുമുന്നണി നിലപാട് അപമാനകാരമാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ജോസഫ് എം.പുതുശേരി പറഞ്ഞു. നഗരസഭ കൗണ്‍സില്‍ യോഗത്തിനിടയില്‍ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പിന്റെ കയ്യില്‍ കടന്നുപിടിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടികളയുകയൂം ചെയ്ത നഗരസഭ സെക്രട്ടറി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് ഭരിക്കുന്ന നെടുമങ്ങാട് നഗരസഭയിലെ വനിത കൗണ്‍സിലറെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കോടതിയില്‍ കേസ് നടന്നു വരികയാണ്. നെടുമങ്ങാട് നഗരസഭയില്‍ കോടികളുടെ അഴിമതി നടത്തിയതിന് വിജിലന്‍സ് അന്വേഷണം ആവിശ്യപ്പെട്ട് നഗരസഭാ കൗണ്‍സില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിട്ടുണ്ട്. നഗരസഭ കൗണ്‍സില്‍ സെക്രട്ടറിയെ മാറ്റണമെന്നാവിശ്യപ്പെട്ട് ചെങ്ങന്നൂര്‍ നഗരസഭാ കൗണ്‍സില്‍ പ്രമേയം പാസാക്കുകയും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടും സെക്രട്ടറിയെ മാറ്റത്താത് നഗരസഭ ഭരണം അലങ്കോലമാക്കുക എന്ന സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാനാണെന്നും ജോസഫ് എം പുതുശേരി പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ അഡ്വ . എബി കുര്യാക്കോസ്,സുനില്‍ പി ഉമ്മന്‍,മുസ്‌ളീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇ.വൈ മുഹമ്മദ് ഹനീഫ മൗലവി,ഡിസിസി ഭാരവാഹികളായ പി.വി.ജോണ്‍, സണ്ണി കോവിലകം, അഡ്വ.ഹരി പാണ്ടനാട്, ബിപിന്‍ മാമ്മന്‍ യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അഡ്വ.ഡി.നാഗേഷ് കുമാര്‍, ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ് തോമസ്, ഡോ.ഷിബു ഉമ്മന്‍, ജോണ്‍സ് മാത്യു, കെ.ദേവദാസ്, സുജ ജോണ്‍, ജോജി ചെറിയാന്‍, കെ.ഷിബുരാജന്‍, ഗോപു പുത്തന്‍മഠത്തില്‍, വരുണ്‍ മട്ടക്കല്‍, പ്രവീണ്‍ എന്‍.പ്രഭ, സോമന്‍ പ്ലാപ്പളളി, ഷൈലജ ജേക്കബ്, ബിജു ഗ്രാമം, ആര്‍.ബിജു, ശശി എസ്.പിളള, പി.വി.ഗോപിനാഥന്‍, സജി കുമാര്‍, സണ്ണി പുഞ്ചമണ്ണില്‍, കെ.സി അശോകന്‍, സജീവ് വെട്ടിക്കാട്ട്, ഗോപി മീനങ്ങാടി, റിജോ ജോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.