വാഷിംഗ്ടൺ : കൊളറാഡോയിലെ ഡെൻവർ മൃഗശാലയിലെ 15 ഓളം മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചു. രണ്ട് കഴുതപ്പുലികൾ, പതിനൊന്ന് സിംഹങ്ങൾ, രണ്ട് കടുവകൾ എന്നിവയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. 450 ഓളം വ്യത്യസ്ത മൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗശാലയാണിത് .
നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറികളുടെ റിപ്പോർട്ട് അനുസരിച്ച്, സിംഹങ്ങൾക്ക് അസുഖം വന്നതിനെത്തുടർന്ന് വിവിധ മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു . പരിശോധനയിലാണ് മറ്റ് മൃഗങ്ങളിലും രോഗം കണ്ടെത്തിയത് .
ലോകത്ത് കൊറോണ സ്ഥിരീകരിച്ച ആദ്യത്തെ കഴുതപ്പുലികളാണ് ഡെൻവർ മൃഗശാലയിലെ എൻഗോസിയും കിബോ . അലസത, മൂക്കിൽ നിന്ന് സ്രവങ്ങൾ, ഇടയ്ക്കിടെയുള്ള ചുമ എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ മൃഗങ്ങളിൽ കണ്ടതായി ജീവനക്കാർ പറഞ്ഞു.