ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നവംബര്‍ 19ന്. വടക്കന്‍ അമേരിക്കയില്‍ ചന്ദ്രഗ്രഹണം വ്യക്തമായി കാണാന്‍ കഴിയുമെന്നാണ് പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ പ്രവചനം.ചന്ദ്രഗ്രഹണം മൂന്നര മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാം. ഈസമയത്ത് ചന്ദ്രന്റെ 97ശതമാനവും ചുവന്ന നിറത്തിലാണ് കാണപ്പെടുക. 2001നും 2100നും ഇടയിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കുക.
ഇന്ത്യൻ സമയം ഉച്ചക്ക് 1.30 ഓടെ ചന്ദ്രഗ്രഹണം പൂർണ നിലയിലെത്തും. ചന്ദ്രന്റെ 97 ശതമാനം ഭാഗവും ഭൂമിയുടെ മറയിലായി സൂര്യപ്രകാശമില്ലാതാകും. ഇതോടെ ചന്ദ്രന് ചുവപ്പു കലർന്ന നിറമാണുണ്ടാവുക.ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലടക്കം ഗ്രഹണം കാണാനാകും. അമേരിക്കയുടെ 50 സ്റ്റേറ്റുകളിലും ഗ്രഹണം ദൃശ്യമാകും. മെക്സിക്കോ, ആസ്ട്രേലിയ, ഈസ്റ്റ് ഏഷ്യൗ നോർത്തേൺ യൂറോപ്പ്, പസഫിക് ഓഷ്യൻ പ്രദേശം എന്നിവിടങ്ങളും ഗ്രഹണം കാണാനാകും.