ന്യൂഡല്‍ഹി: ദീപാവലിക്ക് ഹിന്ദുഭൂരിപക്ഷ പ്രദേശത്ത് ബിരിയാണിക്കട തുറന്നതിന് ഡൽഹിയിലെ മുസ്ലിം കടക്കാരന് ഭീഷണി. സാന്ത് നഗർ ഏരിയയിൽ കട തുറന്നതിന് ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായതോടെ ബുരാരി പൊലീസ് സ്വമേധയാ കേസെടുത്തു.
Muslim shopkeeper was forced to shut his shop in SantNagar Burari #Delhi on eve of Diwali by some Hindu religious contractors. Fire of hate has reached heart of India. Why no action is taken against the culprits till now? @ArvindKejriwal @LambaAlka @DelhiPolice @narendramodi pic.twitter.com/6I87Z6bLgP
— zubair Malik (@ziddiMali) November 6, 2021
സെക്ഷൻ 295 A പ്രകാരം ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് മതവികാരങ്ങളെ വൃണപ്പെടുത്തനുള്ള ബോധപൂർവമായി ശ്രമിച്ചതിനാണ് കേസ്.
ഭീഷണി മുഴക്കിയയാൾ വീഡിയോയിൽ സ്വയം പരിചയപ്പെടുത്തിയത് നരേഷ് കുമാർ സൂര്യവൻഷിയെന്നാണ്. വലതുപക്ഷ ഗ്രൂപ്പായ ബജ്റംഗാദൾ പ്രവർത്തകനാണെന്നും ഇയാൾ പറയുന്നു. ഈ മേഖല ഹിന്ദുക്കളുടെ പ്രദേശമാണെന്നും ദീപാവലിയായിട്ട് ബിരിയാണിക്കട എന്തിനാണ് തുറന്നനെന്നും ഇവര്‍ കടയിലെ ജീവനക്കാരോട് ചോദിക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകീട്ട് ഒമ്പത് മണിയോടെയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തിയ ഉടൻ തന്നെ കട അടക്കുകയായിരുന്നു.