അഗര്‍ത്തല: ത്രിപുരയിലുണ്ടായ വർഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും പ്രകോപനപരമായ പോസ്റ്റുകളും പങ്കുവെച്ച നൂറിലധികം അക്കൗണ്ടുകളുടെ വിവരങ്ങൾ തേടി പൊലീസ്.
ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നീ സാമൂഹ്യ മാധ്യമങ്ങളോടാണ് ത്രിപുര പൊലീസ് വിവരങ്ങൾ ആരാഞ്ഞത്. 68 ട്വിറ്റർ അക്കൗണ്ടുകൾ, 31 ഫേസ്ബുക്ക് അക്കൗണ്ടുകൾ, രണ്ട യൂട്യൂബ് അക്കൗണ്ടുകൾ എന്നിവയുടെ വിവരങ്ങളാണ് ആരാഞ്ഞത്.
5 criminal cases has been registered against 71 persons who posted provocative posts on social media. Strict action shall be taken against those persons who are trying to create hatred in the society.
— Tripura Police (@Tripura_Police) November 3, 2021
ത്രിപുരയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് അധികൃതർക്ക് പ്രത്യേകം കത്തുകൾ നൽകിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എൻ.ഡി.ടി.വിയോട് പറഞ്ഞു.
അതേസമയം, ത്രിപുരയിലെ വർഗീയ ആക്രമണങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്ത 68 പേർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. ആരാധനാലയങ്ങൾ തകർത്തതിന് പിന്നാലെ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.