മലപ്പുറം: മലപ്പുറത്ത് പുഴക്കാട്ടിരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പുഴക്കാട്ടിരി മണ്ണുംകുളം കുറ്റിക്കാട്ടിൽ മൊയ്തീന്റെ(62) ഭാര്യ സുലൈഖ(54) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. മൊയ്തീനെ കൊളത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(Husband killed wife)
വൈകിട്ട് മൂന്നു മണിയോടെയാണ് സുലൈഖയെ ഭര്‍ത്താവ് കുഞ്ഞിമൊയ്തീൻ വെട്ടി പരിക്കേല്‍പ്പിച്ചത്. ഭാര്യയെ വെട്ടിയതിന് ശേഷം കുഞ്ഞിമൊയ്തീൻ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ സുലൈഖയെ മലാപ്പറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബ വഴക്കും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.
സംഭവത്തിൽ കൊളത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.