തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തുറന്നിരുന്ന ഷട്ടറുകളെല്ലാം അടച്ചതായി ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു . മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.50 അടി ആയി കുറഞ്ഞിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി തുടങ്ങിയ ക്യാമ്പുകളും അവസാനിപ്പിച്ചിട്ടുണ്ട്.
ഡാമിലെക്കുള്ള നിരൊഴുക്കും ഒപ്പം മഴയും കുറഞ്ഞ് സാഹചര്യം അനുകൂലമായതോടെയാണ് ഷട്ടറുകള്‍ പൂര്‍ണമായി അടച്ചത്.