നാരായണൻ ചെറുപഴശ്ശി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ‘നിറയെ തത്തമകളുള്ള മരം’ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജയരാജാണ് ചിത്രത്തിന് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ചെറുപ്രായത്തിൽതന്നെ കണ്ണിൻ്റെ കഴിച്ച നഷ്ട്ടപെട്ട നാരായണൻ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയാണ് ജീവിത വിജയം നേടിയത്.
20 വർഷം കെൽട്രോൺ ജീവനക്കാരനായിരുന്നു. സേവന കാലത്ത് രാഷ്ട്രപതിയുടെ അവാർഡ് നേടി. പിന്നീട് കല്യാശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചു. ഇതിനിടെയാണ് കാഴ്ച വെല്ലുവിളി നേരിടുന്നവർക്കായി 1998 ൽ ധർമ്മശാലയിൽ മാതൃകാ അന്ധവിദ്യാലയം സ്ഥാപിച്ച് ഒട്ടേറെപ്പേർക്ക് ജീവിത വഴി തുറന്നുകൊടുത്തത്. നിലവിൽ ആ സ്ഥാപനത്തിൻ്റെ മേധാവിയാണ് അദ്ദേഹം.
അപ്രതീക്ഷിതമായാണ് നാരായണൻ സിനിമയിലെത്തിയത്. ഗീവർഗീസ് എന്ന 80 കാരനെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. കാഴ്ചയും ഓർമ്മയും നഷ്ടപ്പെട്ട ഗീവർഗീസ് കായലോരത്ത് ഒറ്റയ്ക്ക് നിൽക്കുന്നത് എട്ടുവയസ്സുള്ള എട്ടുവയസ്സുകാരനായ ഒരു ബാലൻ കാണുന്നു. കാര്യം തിരക്കിയപ്പോൾ ഒരു കാര്യം മാത്രമേ അയാൾക്ക് ഓർമ്മയുള്ളൂ. വീടിനരികെ നിറയെ തത്തകളുള്ള ഒരു മരം ഉണ്ടെന്ന വിവരം. ഇതോടെ ബാലൻ തോണിയിൽ ഗീവർഗീസിനെയും കൂട്ടി മരം തേടി യാത്രയാകുന്നു. അവസാനം ആ വീട് കണ്ടെത്തുന്നു. ആലപ്പുഴ സ്വദേശി ആദിയാണ് ബാലനായി വേഷമിട്ടത്.
ചിത്രത്തിൻ്റെ നിർമ്മാണം വിനു ആർ നാഥും ക്യാമറ ഷിനോജ് ടി ചാക്കോയും ആണ്. ചീഫ് അസോസിയേറ്റ് എ കെ ബിജുരാജാണ് കേന്ദ്ര കഥാപാത്രമായ നാരായണൻ പഴശ്ശിയെ കണ്ടെത്തി ചിത്രത്തിലെത്തിച്ചത്. ചെറുപഴശ്ശി സ്വദേശിയായ നാരായണൻ ഇപ്പോൾ ബക്കളത്താണ് താമസം. ഭാര്യ-ചന്ദ്രമതി, മക്കൾ- സുജയ, സരിഗ.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe