കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ പെർമിറ്റ് ഫീസ് വർധന സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിശ്ചയിക്കും. കഴിഞ്ഞദിവസം ചേർന്ന മാൻപവർ പബ്ലിക് അതോറിറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.
എല്ലാ വിഭാഗം തൊഴിൽ പെർമിറ്റ് പുതുക്കാനും ഫീസ് വർധിപ്പിക്കും. അഞ്ചിരട്ടി വരെ നിരക്ക് വർധിപ്പിക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് പഠിക്കാൻ മന്ത്രിസഭ മാൻപവർ പബ്ലിക് അതോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. മാൻപവർ അതോറിറ്റി വിശദമായ പഠനത്തിന് സമിതിയെ നിശ്ചയിക്കാൻ തീരുമാനിച്ചു.
വിസക്കച്ചവടവും അവിദഗ്ധ തൊഴിലാളികളുടെ ആധിക്യവും തടയാൻ വർക്ക് പെർമിറ്റ് സംവിധാനം പൊളിച്ചെഴുതുന്നത് സംബന്ധിച്ചും പഠനം നടത്തും. 2022 അവസാന പാദത്തിലാണ് നിർദേശം നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
ഓരോ തൊഴിൽ മേഖലയിലും സ്വദേശികൾക്കും വിദേശികൾക്കും അനുപാതം നിശ്ചയിക്കാൻ പദ്ധതിയുണ്ട്. സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം വർധിപ്പിക്കാനും നീക്കമുണ്ട്. 2022 തുടക്കത്തിൽ അഞ്ച് ശതമാനമായും ക്രമേണ വർധിപ്പിച്ച് 20 ശതമാനത്തിലെത്തിക്കാനുമാണ് നീക്കം.
സ്വകാര്യ മേഖലയിൽ ജോലിക്ക് കയറാൻ സ്വദേശികൾ വിമുഖത കാണിക്കുന്ന അവസ്ഥയിൽ ഇത് എത്രത്തോളം പ്രായോഗികമാകും എന്ന് സംശയമുണ്ട്. കമ്പനിയിലെ ശമ്പളത്തിന് പുറമെ സർക്കാർ പ്രത്യേക അലവൻസ് നൽകിയിട്ടും സ്വകാര്യ മേഖല തൊഴിലുകളോട് കുവൈത്തികൾ താൽപര്യം കാണിക്കുന്നില്ല.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe