കേരളത്തിലെ തിയറ്റർ ഉടമകൾ കാത്തിരിക്കുന്ന പ്രധാന റിലീസ് ആണ് ദുൽഖർ സൽമാൻ (Dulquer Salmaan) നായകനാവുന്ന കുറുപ്പ് (Kurup). കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽഖർ എത്തുന്ന ചിത്രം അദ്ദേഹത്തിൻറെ കരിയറിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രം കൂടിയാണ്. 35 കോടിയാണ് ബജറ്റ്. ചിത്രത്തിൻറെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇപ്പോഴിതാ സന്തോഷകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫയിൽ (Burj Khalifa) കുറുപ്പിൻറെ ട്രെയ്ലർ പ്രദർശിപ്പിക്കും എന്നതാണ് അത്.
ഈ മാസം 12നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അതിനു മുന്നോടിയായി 10-ാം തീയതിയാണ് ബുർജ് ഖലീഫയിലെ ട്രെയ്ലർ പ്രദർശനം. രാത്രി 8 മുതൽ 8.30 വരെയായിരിക്കും ബുർജ് ഖലീഫയിൽ ട്രെയ്ലർ കാണാനാവുക. ഇതാദ്യമായാണ് ബുർജ് ഖലീഫയിൽ ഒരു മലയാള ചിത്രത്തിൻറെ ട്രെയ്ലർ പ്രദർശിപ്പിക്കുന്നത്. മികച്ച ഒടിടി ഓഫർ വേണ്ടെന്നുവച്ച് തിയറ്റർ റിലീസ് തെരഞ്ഞെടുത്തെന്നാണ് അണിയറക്കാർ അറിയിച്ചിരുന്നത്. കേരളത്തിൽ മാത്രം ചിത്രത്തിന് നാനൂറിലേറെ തിയറ്ററുകളിൽ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ദുൽഖറിൻറെ അരങ്ങേറ്റചിത്രമായിരുന്ന ‘സെക്കൻഡ് ഷോ’യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാൻറെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസും എം സ്റ്റാർ എൻറർടെയ്ൻമെൻറ്സും ചേർന്നാണ് നിർമ്മാണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe