തൃശൂര്‍: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷികാർക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിൻ്റെ ഭാഗമായി ടൈലറിങ്, ബ്ലോക്ക് പ്രിൻറ്റിങ്, ഹോർട്ടികൾച്ചർ, സെറാമിക് മേക്കിങ്, ബേക്കിംഗ്, പേപ്പർ പേന, പേപ്പർ ബാഗ് നിർമാണം, ഗാർഡനിങ് എന്നീ കോഴ്സുകളിൽ പരിശീലനം ആരംഭിക്കുന്നു.
അപേക്ഷകർ 18 വയസ്സ് മുതൽ 30 വയസ്സ് വരെ പ്രായം ഉള്ളവരും പത്താം ക്ലാസ് പാസ്സായവരും ആയിരിക്കണം. താല്പര്യം ഉള്ള ഭിന്നശേഷികാർക്ക് അപേക്ഷിക്കവുന്നതാണ്. അപേക്ഷകരുടെ പഠനശേഷി വിലയിരുത്തിയതിനു ശേഷമായിരിക്കും അനുയോജ്യമായ ട്രേഡിൽ പരിശീലനത്തിനായി തെരഞ്ഞടുക്കുന്നത്. വിശദവിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക- 9288008990, 9288008984, 9288099587
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe