ദുബൈ: ദുബൈയിലെത്തിയ(Dubai) സന്ദർശകർക്ക് സൗജന്യമായി എക്സ്പോ പാസ്പോർട്ടുകൾ(Expo passports) കൈമാറി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആർഎഫ്എ)യുടെ പുതിയ പദ്ധതിയുടെ ഭാഗമായി 3,000ത്തിലേറെ എക്സ്പോ പാസ്പോർട്ടുകളാണ് ദുബൈയിലെത്തിയവർക്ക് വിതരണം ചെയ്തത്.
ദുബൈയിലെത്തുന്ന ഓരോ യാത്രക്കാർക്കും എക്സ്പോ 2020 ദുബൈ സന്ദർശിക്കാനും വിവിധ പവലിയനുകളിൽ നിന്ന് പാസ്പോർട്ടുകൾ സ്റ്റാമ്പ് ചെയ്യിക്കാനും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഞ്ഞ നിറത്തിലുള്ള എക്സ്പോ പാസ്പോർട്ടുകൾ വിതരണം ചെയ്തത്. ദുബൈയിലെത്തുന്ന സന്ദർശകർ തിരികെ അവരുടെ നാട്ടിലേക്ക് മടങ്ങുമ്പോൾ ദുബൈ എക്സ്പോയുടെ മനോഹരമായ ഓർമ്മയും ഒപ്പം സൂക്ഷിക്കാൻ വേണ്ടിയാണ് എക്സ്പോ 2020 ദുബൈയുമായി ചേർന്ന് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe