മനാമ: ബഹ്റൈനില്‍(Bahrain) നാല് വീടുകളില്‍ കൊവിഡ് (covid 19)ബാധിച്ചത് 30 പേര്‍ക്ക്. കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്.
കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 47 വയസ്സുള്ള സ്വദേശിയില്‍ നിന്ന് രണ്ട് വീടുകളിലായി 14 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീയുടെ ഭര്‍ത്താവ്, മക്കള്‍, ഭര്‍തൃസഹോദരി, അവരുടെ മക്കള്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. 53കാരിയായ മറ്റൊരു സ്വദേശി സ്ത്രീയില്‍ നിന്ന് ഒരേ വീട്ടിലെ എട്ടുപേര്‍ക്ക് കൊവിഡ് ബാധിച്ചു.
കൊവിഡ് ലക്ഷണങ്ങളുള്ള രണ്ട് സ്വദേശികളില്‍ നിന്ന് ഒരേ വീട്ടിലെ എട്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി കണ്ടെത്തി. ആകെ 271 കേസുകളാണ് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ മൂന്ന് വരെ റിപ്പോര്‍ട്ട് ചെയ്തത്. 160 പേര് സ്വദേശികളാണ്. 111 പേര് പ്രവാസികളാണ്. 88 കേസുകള്‍ സമ്പര്‍ക്കം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 54 പേര്‍ക്ക് ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ കൊവിഡ് കണ്ടെത്തിയപ്പോള്‍ 40 പേര്‍ക്ക് റാന്‍ഡം പരിശോധനയിലും 55 പേര്‍ക്ക് ക്വാറന്റീന് കാലയളവിന് ശേഷവുമാണ് രോഗം സ്ഥിരീകരിച്ചത്.പ്രതിവാര ശരാശരി പുതിയ കൊവിഡ് കേസുകള്‍ 50ല്‍ നിന്ന് 39 ആയി കുറഞ്ഞു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe