ദോഹ: ഖത്തറിൽ (Qatar) മാസ്ക് നിർബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് (Not wearing masks) 128പേർക്കെതിരെ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതർ അറിയിച്ചു.
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്നാണ് നിലവിലെ നിർദേശം. അതേസമയം തുറസായ പൊതുസ്ഥലങ്ങളിൽ ഇപ്പോൾ മാസ്ക് നിർബന്ധവുമില്ല. എന്നാൽ പ്രത്യേകമായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ മാസ്ക് ധരിക്കണം. ഇതിന് പുറമെ പള്ളികൾ, സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, ആശുപത്രികൾ എന്നിവിടങ്ങളിലും മാസ്ക് നിർബന്ധമാണ്.
മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പർ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തിൽ അധികൃതർ പിടികൂടി തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സമൂഹത്തിലെ രോഗവ്യാപനം നിയന്ത്രിക്കാൻ സഹകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe