ന്യൂഡൽഹി: ശൈത്യകാലത്തിന്റെ തുടക്കത്തിൽ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അതീവ ഗുരതരാവസ്ഥയിലായി. ദീപാവലിക്ക് നിരോധനം മറികടന്ന് ജനങ്ങൾ വ്യാപകമായി പടക്കം പൊട്ടിച്ചതാണ് സ്ഥിതി വഷളാക്കിയത്.
തലസ്ഥാനമേഖലയിലുള്ളവർ വെള്ളിയാഴ്ച രാവിലെ പുകമഞ്ഞിലേക്കാണ് ഉറക്കമുണർന്നത്. ശ്വാസകോശത്തിന് ദോഷമുണ്ടാക്കുന്ന മലിനപദാർഥമായ പി.എം. 2.5-ന്റെ അളവ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഘനമീറ്ററിന് 410 മൈക്രോ ഗ്രാമായി ഉയർന്നു. ദീപാവലിദിനമായ വ്യാഴാഴ്ച വൈകീട്ട് ആറിന് ഇത് 243 മൈക്രോ ഗ്രാമായിരുന്നു. ദീപാവലിദിവസം വൈകീട്ട് ഏഴിനുശേഷമാണ് പടക്കംപൊട്ടിക്കൽ തുടങ്ങാറുള്ളത്.
വെള്ളിയാഴ്ച രാവിലെ എട്ടിന് ഡൽഹിയിൽ വായുമലിനീകരണ സൂചിക 451 ആണ് രേഖപ്പെടുത്തിയത്. അയൽ നഗരങ്ങളായ ഫരീദാബാദ് (454), ഗ്രേറ്റർ നോയിഡ (410), ഗാസിയാബാദ് (438), ഗുരുഗ്രാം (473), നോയിഡ (456) എന്നിവിടങ്ങളിലും വായുമലിനീകരണം ‘ഗുരുതരം’ എന്നാണ് രേഖപ്പെടുത്തിയത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe