മുംബൈ; മുംബൈ വിമാനത്താവളത്തിൽ 700 ഗ്രാം ഹെറോയിനുമായി ഗുജറാത്ത് സ്വദേശി പിടിയിൽ.പിടിച്ചെടുത്ത മയക്കുമരുന്നിന് നാലുകോടി രൂപ വിലവരും.ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിന്റെ ഇന്റർനാഷണൽ കുറിയർ ടെർമിനലിൽ രഹസ്യ വിവരത്തെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് ബാഗിൽ രഹസ്യ അറയിൽ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.
വഡോദര സ്വദേശി കൃഷ്ണമുരളി പ്രസാദിനെയാണ് കൈയോടെ പിടികൂടിയത്. എൻ.സി.ബി. സോണൽ ഡയറക്ടർ സമീർ വാംഖഡേയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അഫ്ഗാനിസ്താനിൽ നിർമിച്ച മയക്കുമരുന്ന് ദക്ഷിണാഫ്രിക്ക വഴിയാണ് മുംബൈയിൽ എത്തിച്ചതെന്ന് എൻ.സി.ബി. അറിയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe