ആലപ്പുഴ; ഇന്ധനവില നിയന്ത്രണംകേന്ദ്ര സർക്കാർ തിരിച്ചെടുക്കുക..കേന്ദ്ര സർക്കാരിന്റെ അമിത നികുതി അവസാനിപ്പിക്കുക. എന്നീ മുദ്രാവാക്യങ്ങളൂയർത്തി ആലപ്പുഴ ജില്ലയിലെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടാനം പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധമാർച്ചും ധർണ്ണയും ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുൽ ഉദ്ഘാടനം ചെയ്തു.
ഹരിപ്പാട് പോസ്റ്റോഫീസിനു മുന്നിൽ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും മാവേലിക്കരയിൽ ജില്ലാ ട്രഷറർ എം എസ് അരുൺ കുമാർ എം എൽ എ യും , ചേർത്തലയിൽ സംസ്ഥാന കമ്മിറ്റിയംഗം സി ശ്യാംകുമാറും ആലപ്പുഴയിൽ ജില്ലാ ജോ.സെക്രെട്ടറി എ ഷാനവാസും കാർത്തികപ്പള്ളിയിൽ ജില്ലാ ജോ.സെക്രട്ടറി എസ്.സുരേഷ് കുമാറും, കഞ്ഞിക്കുഴിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ആർ അശ്വിനും പരിപാടി ഉദ്ഘാടനം ചെയ്തു.