ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്കോട്ലന്ഡ് 85 റണ്‍സിന് പുറത്ത്. 17.4 ഓവറുകളില്‍ 85 റണ്‍സിന് സ്കോട്ടിഷ് പട കൂടാരം കയറി. ബാറ്റിങ്ങില്‍ ആര്‍ക്കും തിളങ്ങാനായില്ല. ജോര്‍ജ്ജ് മ്യൂന്‍സിയും (24) മിച്ചല്‍ ലീസ്ക്ക്(21) എന്നിവര്‍ മാത്രമാണ് സ്കോട്ലാന്റ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലന്ഡ് നായകന് കൈല്‍ കോട്സറെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. മന്‍സിയെ പുറത്താക്കി മുഹമ്മദ് ഷമി സ്കോട്ലന്ഡിന്റെ രണ്ടാം വിക്കറ്റെടുത്തു.
പിന്നീട് ക്രീസിലെത്തി.യ ബെറിങ്ടണെ നിലയുറപ്പിക്കും മുന്‍പ് ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. അതേ ഓവറില്‍ തന്നെ രണ്ട് റണ്‍സ് മാത്രമെടുത്ത ക്രോസിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി.
പിന്നീട് ക്രീസിലൊന്നിച്ച ക്യാലം മക്ലിയോഡ്-മൈക്കിള്‍ ലീസ്ക് സഖ്യം സ്കോട്ലന്ഡ് ടീം സ്കോര്‍ 50 കടത്തി. 10.2 ഓവറിലാണ് സ്കോട്ലന്ഡ് 50 കടന്നത്. ഷമിയുടെ ഓവറില്‍ സിക്സും ഫോറുമടിച്ച് ലീസ്ക് ഫോമിലേക്കുയര്‍ന്നെങ്കിലും തൊട്ടടുത്ത ഓവറില്‍ താരം പുറത്തായി. 12 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത ലീസ്കിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി.
ലീസ്കിന് പകരം ക്രിസ് ഗ്രീവ്സ് ക്രീസിലെത്തി. പക്ഷേ ഗ്രീവ്സിനും പിടിച്ചുനില്‍ക്കാനായില്ല. വെറും ഒരു റണ്‍ മാത്രമെടുത്ത ഗ്രീവ്സിനെ അശ്വിന് ഹാര്‍ദിക് പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചു. ഇതോടെ സ്കോട്ലന്ഡ് 63 റണ്‍സിന് ആറ് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു. ഗ്രീവ്സിന് പകരം മാര്‍ക്ക് വാട്ടാണ് ക്രീസിലെത്തിയത്.
മക്ലിയോഡും വാട്ടും ചേര്‍ന്ന് ടീം സ്കോര്‍ 81-ല്‍ എത്തിച്ചു. എന്നാല്‍ മക്ലിയോഡിനെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. 17-ാം ഓവറിലെ ആദ്യ പന്തില്‍ 16 റണ്‍സെടുത്ത മക്ലിയോഡിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. മക്ലിയോഡിന് പകരം ക്രീസിലെത്തിയ സഫിയാന്‍ ഷറീഫ് നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്‍ ഔട്ടായി. സബ്ബായി ഇറങ്ങിയ ഇഷാന് കിഷനാണ് താരത്തെ റണ്‍ ഔട്ടാക്കിയത്. പിന്നാലെ വന്ന അലസ്ഡയര്‍ ഇവാന്‍സിനെ മൂന്നാം പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി ഷമി സ്കോട്ലന്ഡിന്റെ ഒന്‍പതാം വിക്കറ്റെടുത്തു. ഹാട്രിക്കല്ലെങ്കിലും ഷമിയെറിഞ്ഞ 17-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും വിക്കറ്റ് വീണു. തൊട്ടടുത്ത ഓവറില്‍ വാട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ബുംറ സ്കോട്ലന്ഡിനെ 85 റണ്‍സിന് ഓള് ഔട്ടാക്കി.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രവിചന്ദ്ര അശ്വിന് ഒരു വിക്കറ്റ് വീഴ്ത്തി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe