കൊച്ചി: കേരളത്തിലെ പ്രമുഖ മെഡിക്കൽ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമി പ്രമുഖ മെഡിക്കൽ കോഡിങ് കമ്പനിയായ എപിസോഴ്സിന്റെ സഹകരണത്തോടെ മെഡിക്കൽ കോഡിങ് വിദ്യാർഥികൾക്കായി നവംബർ 8-ന് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കലൂർ റിന്യൂവൽ സെന്ററിൽ രാവിലെ 9.30 മുതൽ വൈകീട്ട് 3 വരെ നടക്കുന്ന ഏകദിന വാക്ക്-ഇൻ റിക്രൂട്ട്മെന്റ് ഡ്രൈവിൽ ബിരുദധാരികളായ ട്രെയിൻഡ് മെഡിക്കൽ കോഡർമാർക്കും മെഡിക്കൽ, പാരാമെഡിക്കൽ, ലൈഫ് സയൻസ് ബിരുദധാരികൾക്കും പങ്കെടുക്കാവുന്നതാണ്. ഓൺലൈൻ എഴുത്തു പരീക്ഷ, ടെക്നിക്കൽ, എച്ച്ആർ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക.
റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ സംസ്ഥാനത്ത് നിന്നും 600 മെഡിക്കൽ കോഡർമാരെ തെരഞ്ഞെടുക്കാനാണ് എപിസോഴ്സ് ലക്ഷ്യമിടുന്നതെന്ന് എപിസോഴ്സിന്റെ അംഗീകൃത റിക്രൂട്ടിങ് പങ്കാളി കൂടിയായ സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമി അധികൃതർ അറിയിച്ചു. ഇന്ത്യയിൽ മെഡിക്കൽ കോഡർമാർക്ക് ഏറെ അവസരങ്ങളാണ് ഉള്ളതെന്ന് സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമി സിഇഒ ബിബിൻ ബാലൻ പറഞ്ഞു.
ആരോഗ്യ സംബന്ധമായ വിവരങ്ങൾക്ക് വർധിച്ചുവരുന്ന പ്രാധാന്യം കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളായി ലോകമെമ്പാടും മെഡിക്കൽ കോഡർമാർക്കുള്ള ജോലി സാധ്യത വർധിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയവർക്കും മെഡിക്കൽ കോഡിങ് കമ്പനികൾ നല്ല ശമ്പള പാക്കേജാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസിലെ ഇൻഷൂറൻസ് ദാതാക്കൾക്ക് റിസ്ക് അഡ്ജസ്റ്റ്മെന്റ് സേവനങ്ങൾ (മെഡിക്കൽ കോഡിങ് സേവനങ്ങൾ) ലഭ്യമാക്കുന്ന യുഎസ് ആസ്ഥാനമായ പ്രമുഖ ആരോഗ്യ സേവന കമ്പനിയാണ് എപിസോഴ്സ്. 2004-ൽ ചെന്നൈയിൽ സ്ഥാപിതമായ എപിസോഴ്സിന് കാലിഫോണിയ, ഫ്ളോറിഡ, ഫിലിപ്പീൻസ്, ഇന്ത്യ (ചെന്നൈ, മുംബൈ, വിജയവാഡ) എന്നിവിടങ്ങളിലായി 4000- ത്തോളം ജീവനക്കാരുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 94004 08094, 94004 02063 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe