ആലപ്പുഴ: ചെങ്ങന്നൂർ നഗരസഭ ഭരണത്തിലെ അഴിമതികൾ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഴിമതിയിൽ മുങ്ങിയ യുഡിഎഫ് ഭരണ സമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എൽ.ഡി.എഫ്.
നഗരസഭാ കൗൺസിലർമാർ നഗരസഭാ ആഫീസിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കർഷക സംഘത്തിൻ്റെയും കർഷക തൊഴിലാളി യൂണിയൻ്റെയും നഗരസഭാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുഭാവ സത്യാഗ്രഹം നടത്തി.
കെ.എസ്.കെ.ടി.യു ചെങ്ങന്നൂർ ഏരിയാ പ്രസിഡണ്ട് ഡി.രാജൻ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.
ടി.കെ.സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യു. സുഭാഷ്, കെ.കെ.ചന്ദ്രൻ ,വി.എസ്.സവിത, പി.കെ.അനിൽകുമാർ, കെ.എൻ രാജീവ്, പി.ദേവരാജൻ ,പി.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe