കൊച്ചി: ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ചിത്രം ഒടിടി പ്ലാറ്റ് ഫോമിൽ തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനായിരുന്നു ആഗ്രഹം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയ്ക്ക് പോലും തിയറ്റർ ഉടമകൾ തയാറായില്ല. മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ നിർദേശം കേട്ടാണ് ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തൽ പറഞ്ഞു.
ദിവസങ്ങളോളം നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ ടി ടി റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ഇന്ന് വ്യക്തമാക്കിയത്. റിലീസുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഇന്ന് യോഗം വിളിച്ചിരുന്നുവെങ്കിലും യോഗം ചേർന്നിരുന്നില്ല.
മരക്കാർ ഉൾപ്പെടെ മോഹൻലാലിന്റെ അഞ്ച് ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വൽത്ത് മാൻ, എലോൺ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒടിടിയില്‍ റിലീസ് ചെയ്യുക.
മരക്കാര്‍ ഒടിടിയില്‍ തന്നെയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് മോഹന്‍ലാലിന്റെ നാല് സിനിമ കൂടി ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. മരക്കാർ സിനിമയുടെ ഭാഗമായവരെല്ലാം സിനിമ തിയറ്ററിൽ തന്നെ കാണണമെന്ന് ആഗ്രഹിച്ചവരാണ്. മന്ത്രി സജി ചെറിയാനുമായി ചർച്ചയ്ക്ക് തയ്യാറായതാണ്. തിയറ്റർ ഉടമകൾ വിട്ടുവീഴ്ച ഇല്ലെന്ന് അറിയിച്ചതോടെയാണ് പങ്കെടുക്കാതിരുന്നത്. ഇതാണ് ഒടിടിയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിലെത്തിച്ചതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
തിയറ്ററിൽ റിലീസ് ചെയ്യാൻ നാല് കോടി എണ്‍പത്തിയഞ്ചു ലക്ഷത്തി അന്‍പതിനായിരം രൂപയാണ് തിയറ്റർ ഉടമകൾ നല്‍കിയത്. 40 കോടി നല്‍കിയെന്ന പ്രചാരണം വ്യാജമാണ്.. മുൻപ് തിയറ്റര്‍ ഉടമകള്‍ തനിക്ക് ഒരു കോടി രൂപയിധികം തരാനുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
80 തിയറ്ററുകൾ മാത്രമാണ് താനുമായി കരാറിലെത്തിയത്. തിയറ്ററിൽ റിലീസ് ചെയ്യാൻ എല്ലാ സാധ്യതയും തേടി. തിയറ്ററുടമകളുടെ സംഘടന എല്ലാക്കാലത്തും തന്നെ സഹായിച്ചിരുന്നു. പക്ഷേ മരക്കാറുമായി ബന്ധപ്പെട്ട് തന്നോട് ഒരിക്കലും നേരിട്ട് ചർച്ച നടത്തിയിട്ടില്ല. 21 ദിവസം ഈ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കണമെന്ന് താൻ ആവശ്യപ്പെട്ടു. പക്ഷേ പ്രതീക്ഷിച്ചതുപോലെ എല്ലാ തിയറ്ററിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ മോഹൻലാൽ ഉൾപ്പെടെ തന്ന നിർദേശത്തിലാണ് സിനിമ ഒടിടിയിലേക്ക് നൽകുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
അതേസമയം, മരക്കാർ സിനിമയുടെ തിയറ്റർ റിലീസ് ആവശ്യത്തിൽ ആന്റണിപെരുമ്പാവൂരും തിയറ്റർ ഉടമകളും പരസ്പരം വിട്ട് വീഴ്ചക്ക് തയാറായിരുന്നില്ലെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇരു കൂട്ടരും ആവശ്യപെട്ടാൽ മാത്രമേ ഇനി വീണ്ടും ഒത്തുതീർപ്പ് ചർച്ച നടത്തുകയുള്ളുവെന്നും മന്ത്രി അറിയിച്ചു. സിനിമാ നിർമ്മാതാവ് പറയുന്നതും തിയറ്റർ ഉടമകൾ പറയുന്നതും ന്യായമാണ്. സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാണ് മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് ചർച്ച നടത്തി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. കൂടുതൽ ബിഗ്ബജറ്റ് സിനിമകൾ വരണം കൂടുതൾ ആളുകൾ തിയറ്ററുകളിൽ കയറണം. ഇതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
Content Highlights: India vs Scotland ICC T20 World Cup 2021 Super 12 Match