ഇന്ത്യയിലെ വാഹന വിപണിയുടെ കൊയ്ത്ത് കാലമായാണ് ഉത്സവ സീസണിനെ വിശേഷിപ്പിക്കുന്നത്. ധൻതെരാസ് മുതൽ വാഹനങ്ങളുടെ കൂട്ടമായുള്ള ഡെലിവറി ഉൾപ്പെടെ സംഘടിപ്പിച്ച് നിർമാതാക്കൾ ഉത്സവം ആഘോഷമാക്കാറുണ്ട്. എന്നാൽ, ഇത്തവണ ഈ ആഘോഷം അക്ഷരാർഥത്തിൽ കളറാക്കിയത് മഹീന്ദ്രയാണ്. കമ്പനിയിൽ നിന്ന് ഏറ്റവുമൊടുവിൽ നിരത്തുകളിലെത്തിയ എക്‌സ്.യു.വി.700-ന്റെ വിതരണത്തിലൂടെയാണ് മഹീന്ദ്ര ദീപാവലി ആഘോഷമാക്കിയത്.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി എക്‌സ്.യു.വി.700-ന്റെ 700 യൂണിറ്റാണ് ഉപയോക്താക്കൾക്ക് കൈമാറിയത്. ഒക്ടോബർ 30-ാണ് ഈ വാഹനത്തിന്റെ വിതരണം ആരംഭിച്ചത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ 700 വാഹനങ്ങളുടെ വിതരണം നടത്താനായത് വലിയ നേട്ടമായാണ് നിർമാതാക്കൾ കരുതുന്നത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെമി കണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം ആഗോള തലത്തിൽ തന്നെ വാഹന നിർമാണത്തെ ബാധിച്ചിരിക്കെയാണ് മഹീന്ദ്രയുടെ ഈ നേട്ടം.
അതേസമയം, ഈ വാഹനം സ്വന്തമാക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നതായാണ് വിവരം. ഏറ്റവും ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് ഇതിനോടകം 70,000 ബുക്കിങ്ങുകൾ ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട്. ബുക്കിങ്ങ് തുറന്ന് ആദ്യ രണ്ട് ദിനങ്ങളിലെ മൂന്ന് മണിക്കൂറിനുള്ളിൽ 50,000 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിരുന്നത്. ഒരു മാസത്തോട് അടുക്കുമ്പോഴും വാഹനത്തിന് മികച്ച എൻക്വയറിയും ബുക്കിങ്ങ് വരുന്നുണ്ടെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
എക്‌സ്.യു.വി.700 പെട്രോൾ എൻജിൻ മോഡലുകളുടെ വിതരണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഡീസൽ മോഡലുകളുടെ വിതരണം ഈ മാസം ഒടുവിലോടെ ആരംഭിക്കാൻ സാധിക്കുമെന്നാണ് വിവരം. ജനുവരി 14-ന് മുമ്പായി 14,000 വാഹനങ്ങളുടെ വിതരണം പൂർത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. XUV700 പെട്രോൾ മോഡലിന് 12.49 ലക്ഷം മുതൽ21.29 ലക്ഷം രൂപ വരെയും ഡീസലിന് 12.99 ലക്ഷം മുതൽ 22.89 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe