തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നൽകുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായിയിട്ടുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവാണ് അപേക്ഷിക്കേണ്ടത്.
50,000 രൂപയാണ് മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുക. ബിപിഎല്കുടുംബങ്ങള്ക്ക് പ്രതിമാസം അയ്യായിരം രൂപ 36 മാസം ലഭിക്കും. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകർ താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കേണ്ടതാണ്.
- കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് (ICMR നൽകിയ മരണ സർട്ടിഫിക്കറ്റ്, Death Declaration Document)
- അപേക്ഷകൻ്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ
- അനന്തിരാവകാശ സർട്ടിഫിക്കറ്റ് ലഭ്യാമാണെങ്കിൽ ആയതിൻ്റെ പകർപ്പ്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe