തിരുവനന്തപുരം: ഇന്ധനനികുതിയിൽ ഇളവ് നൽകാനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രസർക്കാർ കുറച്ചതനുസരിച്ച് കേരളത്തിലും ഇന്ധന വില കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ പ്രതിപക്ഷം ബിജെപിയെ സഹായിക്കുകയാണെന്നും യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും ഒരു തവണ കുറയ്ക്കുകയാണു ചെയ്തതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനം ഇന്ധനനികുതി ആനുപാതികമായി കുറച്ചിട്ടുണ്ട്. വർധിപ്പിച്ചതിൻ്റെ മൂന്നിലൊന്ന് മാത്രമാണ് കേന്ദ്രം കുറച്ചത്. വർധിപ്പിച്ചത് മുഴുവൻ കുറച്ചാൽ നികുതി ആനുപാതികമായി കുറയും. കേന്ദ്ര സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി കുത്തനെ വർധിപ്പിച്ചതാണ് തിരിച്ചടിയായത്. 2011-12ൽ 3138 കോടി രൂപയായിരുന്നു അന്ന് ഇന്ധന നികുതിയായി ലഭിച്ചിരുന്നത്. 2015-16 ആയപ്പോൾ അത് 6100 കോടിയായി വർധിച്ചു. അത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ്. 94 ശതമാനം വർധന ഉണ്ടായി. ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് 2016-17 കാലഘട്ടത്തിൽ 6876 കോടി ഉണ്ടായിരുന്നത് 19-20 ആയപ്പോൾ 7907 കോടിയേ ആയുള്ളൂ. 15 ശതമാനമായിരുന്നു വർധന.
യുപി, ഗോവ, ഹരിയാന, ഛത്തീസ്ഗഢ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി വർധിപ്പിച്ചിരുന്നു. അസമിൽ കോവിഡ് സെസ് എന്ന പ്രത്യേക സെസ് ഏർപ്പെടുത്തി. രാജസ്ഥാനിലും പ്രത്യേക സെസ് ഏർപ്പെടുത്തി. കേരളം കോവിഡിനായി സെസ് ഏർപ്പെടുത്തിയില്ല. സംസ്ഥാനത്ത് കോവിഡിനിടെ ചെലവ് വർധിക്കുകയും വരവ് കുറയുകയും ചെയ്തു എന്നും മന്ത്രി പറഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe