വലിയ വലിയ ക്ഷേത്രങ്ങളിലും പള്ളികളിലും പോയിട്ടുണ്ടെങ്കിലറിയാം. പത്തും പതിനായിരവും അകത്ത് കാണിക്കയും വഴിപാടും നടത്തിയിട്ട് പുറത്തിറങ്ങുമ്പോൾ ഭിക്ഷക്കാർ വരിവരിയായിട്ടിരിക്കും. എന്നാൽ ചിലർ കനിവ് തോന്നി അവർക്കും ഓരോ രൂപ കൊടുത്തേക്കാം. ഹൃദയാലുത്വം കൊണ്ട് എല്ലാവർക്കും നിരത്തിപ്പിടിച്ച് പിച്ച കൊടുക്കുന്നവരുമുണ്ട്. ഈ കാഴ്ച കാണാൻ അമ്പലങ്ങളിലും പള്ളികളിലുമൊന്നും പോകേണ്ടതില്ല. വർഷംതോറും നടത്താറുള്ള ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവങ്ങളിൽ ചെന്നാൽ മതിയാകും.
വിഷ്ണുവും പരമശിവനുമൊക്കെ അകത്ത് പ്രധാന സ്ഥാനങ്ങളിൽ കാണും. അവരോടൊട്ടി നിൽക്കുന്ന കുട്ടി ദൈവങ്ങളും. ഗണപതിയും മുരുകനും നാഗരാജാക്കൻമാരുമെല്ലാം അകത്ത്. പ്രധാന ദൈവങ്ങൾ അവരങ്ങനെ മുന്നിൽ തന്നെ എട്ടും പത്തും സ്റ്റാളുകളെടുത്ത് അനന്തശയനം കൊള്ളുകയാവും. ഓരോ ലൈബ്രറികളും നേരെ ചെന്ന് ആദ്യം അവിടെ കയറും. മുഖ്യദേവന്മാരെ കാണും. അങ്ങനെ പ്രതിഷ്ഠകൾ കണ്ട് കാണിക്കയിട്ടു വഴിപാടുകൾ കഴിയുമ്പോൾ കൊണ്ടുവന്ന പണം ഏതാണ്ട് തീരാറാവും. പിന്നെ വരിവരിയായി നിരത്തിയിട്ടിരിക്കുന്ന ഭിക്ഷക്കാരുടെ നിരയിലേക്ക് ലൈബ്രറി പ്രവർത്തകർ ഒരു നോട്ടമുണ്ട്.
ചിലർ നക്കാപ്പിച്ച എറിഞ്ഞു കൊടുത്തിട്ട് പോകും. മറ്റു ചിലർ അവരെ ദർശിക്കുക പോലും ചെയ്യാതെ വേഗത്തിലൊരു പോക്കുണ്ട്. “അമ്മാ!ധർമ്മം തായേ “, എന്ന വിളിക്കും “സാറേ ഞങ്ങളുടെ സ്റ്റാളിൽ കയറിയിട്ട്പോണേ” എന്ന ദീനരോദനത്തിനും ഒറ്റ അർഥമേയുള്ളൂ. അതിനിടയിൽ കാലിലെ പുണ്ണും പട്ടിണിക്കണക്കുകളും ആശുപത്രിച്ചീട്ടും കാണിക്കുന്ന പ്രസാധക ഭിക്ഷാടകരുമുണ്ട്. പുസ്തകോൽസവത്തിൽ പങ്കെടുക്കുന്ന വൻകിട ചെറുകിട പ്രസാധകരുടെ കാര്യമാണ് പറഞ്ഞു വരുന്നത്.
അതിനിടയിൽ ചില ആരോചകമായ അനൗൺസ്മെന്റുകൾ കേൾക്കാം. നല്ല പുസ്തകങ്ങൾ മാത്രം തെരഞ്ഞെടുക്കുക. എന്താണ് ഈ നല്ല പുസ്തകങ്ങൾ? ഇ.എം.എസിന്റേയും എ.കെ.ജിയുടേയും ആത്മകഥകളോ? അതോ നളിനീ ജമീലമാരുടെ ആത്മകഥകളോ? ഇവിടെയാണ് പ്രശ്നം! വായനക്കാരുടെ അഭിരുചി നോക്കാൻ ലവന്മാർക്ക് ആര് ലൈസൻസ് കൊടുത്തു ? അതല്ല ഇനി എന്ത് വായിക്കണമെന്ന് മൃഗീയ ഭൂരിപക്ഷമുള്ള സി.പി.എം. തീരുമാനിക്കുമോ?
സർക്കാർ കാശ് വീതംവയ്ക്കുന്ന ലൈബ്രറി കൗൺസിൽ അങ്ങ് തീരുമാനിച്ചാൽ മതിയോ നല്ല പുസ്തകങ്ങൾ ഏതെന്ന് ? ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളുടെ മച്ചമ്പിമാരുടേയും മദിനിമാരുടേയും പുസ്തകങ്ങൾ വായനാ മത്സരത്തിന് തെരഞ്ഞെടുക്കുകയല്ലേ ഇപ്പോൾ ചെയ്തു വരുന്നത്?. മികച്ച പുസ്തകങ്ങൾ അതാണെന്നാണോ വിവക്ഷ?. നല്ല പുസ്തകം എന്നതു് അപകടം പിടിച്ച ഒരു പറച്ചിലാണ്. ലൈബ്രറിയിൽ ഏത് പുസ്തകം വേണം എന്ന് തീരുമാനിക്കുന്നത് വായനക്കാരാണ്.
സ്റ്റേറ്റ് തല വായനാ മത്സര രത്തിൽ പണ്ഡിതന്മാർ കൂടിയിരുന്ന് ലേബൽ നോക്കി ജാതിയടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിർണ്ണയിക്കുന്നതുപോലെ പുസ്തകം വീതം വച്ച് പാവം പിള്ളേരെ ക്കൊണ്ട് വായിപ്പിക്കുകയല്ലേ! ഒന്നും അരമുറിയും പ്രസാധകർ വരെ നെട്ടോട്ടമാണ്. എങ്ങനെയെങ്കിലും ഹൈസ്കൂൾ വായനാമത്സര ത്തിൽ തങ്ങളുടെ പുസ്തകങ്ങളൊന്ന് ചവിട്ടിക്കയറ്റാൻ! അതിനു വേണ്ടി തിരുവനന്തപുരത്ത് നന്താ വനത്ത് മുറിയെടുക്കുന്നവരെത്രയോ കൂടിയിരിക്കുന്നു.
ചിന്ത,ഡി. സി, മാതൃഭൂമി, എൻ.ബി.എസ് അതു കഴിഞ്ഞാലോ ശിൽ ബന്ധികളുടെയോ പാർട്ടി അനുഭാവികളുടെയോ കാലുനക്കികളുടേയോ കായംകുളം വാളുകളുടേയോ പുസ്തകങ്ങൾ തള്ളിക്കയറ്റി വിടും. പിണറായിയുടെ കൗമാര കുതൂഹലം ആരെങ്കിലും ഇപ്പോൾ പുസ്തകമാക്കട്ടെ. അതെടുത്തതിനു ശേഷമേ വായനാ മത്സരത്തിൽ ബാക്കി പുസ്തകങ്ങൾ എടുക്കുകയുള്ളൂ. പൊന്നുതമ്പുരാന്റെ പുസ്തകം എടുക്കാൻ ആരെങ്കിലും ഉടക്കിടുമോ? മുട്ടിടിക്കും. ആ കരുണാകടാക്ഷത്തിലല്ലേ ലൈബ്രറി കൗൺസിൽ പ്രവർത്തിക്കുന്നതു തന്നെ. സി.പി.എം ന്റെ കൈ വെള്ളയിലിട്ട് അമ്മാനമാടുന്ന ധാർഷ്ട്യത്തിന്റെ താക്കോൽക്കൂട്ടങ്ങളാണ് ലൈബ്രറി കൗൺസിൽ.
ഇത്തരത്തിൽ രാഷ്ട്രീയക്കൂറുകാണിച്ച് എടുക്കുന്നതാണോ മികച്ച പുസ്തകം? അതല്ല മാതൃഭൂമി പുറത്തിറക്കിയ സുഭാഷ് ചന്ദന്റെ സമുദ്രശിലയാണോ മികച്ച പുസ്തകം.? അവിടെയും അപകടമുണ്ട്. എന്റെ അഭിപ്രായത്തിൽ സുഭാഷ് ചന്ദ്രന്റെ “സമുദ്രശില ” മികച്ച നോവൽ തന്നെയാണ്. ഇത് ലൈബ്രറി കൗൺസിൽ അംഗീകരിക്കുമോ?. മന്ദബുദ്ധിയായ മകന്റെ കാമപൂരണത്തിന് വഴങ്ങി സ്വന്തം അമ്മ രതിബന്ധത്തിലേർപ്പെടുന്ന നോവലോ ! അപ്പാൾ ഏതാണ് ഉൽക്കൃഷ്ട പുസ്തകം? മാതൃഭൂമിയും ഡി.സി. യുമിറക്കുന്ന പുസ്തകങ്ങൾ ഇവന്മാർ വായിച്ചിട്ടാണോ അകത്തേക്ക് കയറ്റുന്നത് ?ഇതാണോ ഭാരവാഹികൾ ഉദ്ദേശിക്കുന്ന മികച്ച പുസ്തങ്ങളുടെ നിര?
ചുരുക്കത്തിൽ ഹൈസ്ക്കൂൾ വായനാ മത്സരം എന്ന തട്ടിപ്പ് സുതാര്യമാക്കാത്തിടത്തോളം അവനവന്റെ ഇഷ്ടക്കാരെ കുത്തിനിറക്കാനുള്ള ഏർപ്പാടായിത്തീരും വായനാ മത്സരം. എന്താണ് വായന മത്സരത്തിന് പുസ്തകം കേറ്റാൻ ഇത്ര തള്ളൽ ? പണ്ട് പാഠപുസ്തകമാക്കാൻ മന്ത്രിയാപ്പീസിൽ എഴുത്തുകാർ തള്ളുമായിരുന്നു. ഉപപാഠപുസ്തകമാക്കിക്കിട്ടിയാൽ കുടുംബം രക്ഷപെട്ടു. അതിന് ഏതറ്റം വരെപ്പോകാനും അവർ തയ്യാറാകുമായിരുന്നു. ഹൈസ്ക്കൂൾ വായനാ മത്സരവും ഏതാണ്ട് അതുപോലെയാണ്. ഏഴായിരത്തിലേറെ ഗ്രന്ഥശാലകൾ കേരളത്തിലുണ്ട്.
അവരിൽ പലരും ഹൈസ്കൂൾ വായനാ മത്സര രത്തിന് പുസ്തകം തേടി ഒരു നടപ്പുണ്ട്. അതുള്ള സ്റ്റാളുകളിൽ തിരക്കാവും. ആ തിരക്ക് കണ്ട് മറ്റുള്ളവരും വരും. ഒറ്റപ്പുസ്തകം വായനാ മത്സരത്തിലുണ്ടെങ്കിൽ അവിടുന്ന് ഒരു പാടു പുസ്തകങ്ങൾ ചെലവാകും. ഏഴെട്ടു കൊല്ലത്തിന് മുമ്പ് ആരും കേൾക്കാത്ത ബന്യാമന്റെ “ആടുജീവിതം ” ഗ്രീൻ ബുക്സിലെ കൃഷ്ണദാസ് വായനാ മത്സരത്തിൽ തള്ളിക്കേറ്റിവിട്ടതു കൊണ്ടാണ് ബന്യാമൻ ഭൂമണപഥത്തിൽ ഇന്നും കറങ്ങിക്കൊണ്ടിരിക്കുന്നത്. അതിന് മുമ്പ് ബന്യാമൻ എവിടെപ്പോയിരുന്നു. ഇവിടെയൊക്കെത്തന്നെ “കഥ”യിൽ കഥയും നീണ്ട കഥയുമൊക്കെ എഴുതി പരഗതി കിട്ടാതെ നടപ്പുണ്ടായിരുന്നല്ലോ.
വായനാമത്സരത്തിന് ഒരു പുസ്തകം കിട്ടിയാൽ രക്ഷപെട്ടു എന്ന നിലയിൽ കഴിഞ്ഞ ദിവസം വടക്കുള്ള ഒരു ചെറിയ പ്രസാധകൻ എന്നോട് ചോദിച്ചു. അതിൽ കയറിപ്പറ്റാൻ എന്താണ് വഴി? കൊല്ലക്കാർക്കുമാത്രമേ പുസ്തകം അനുവദിക്കത്തൊ ള്ളോ ? ഞാൻ പറഞ്ഞു കൊല്ലത്തുകാർക്കും ജില്ലാലൈബ്രറി കൗൺസിലിനും രണ്ടെല്ല് കൂടുതലാണ്. അവരാണ് കേരളത്തിലാദ്യമായി ചെറുകിട പ്രസാധകരെയെല്ലാം വിളിച്ചു കൂട്ടി ഒരു കുടയ്ക്ക് കീഴെ പുസ്തകോത്സവം നടത്തി മാതൃക കാണിച്ചത്.
അതിന് മുമ്പ് ഒന്നോ രണ്ടോ പ്രസാധകർ ലൈബ്രറി ഫണ്ട് മൊത്തം ഊറ്റുകയായിരുന്നില്ലേ? അതിൽ നിന്ന് എല്ലാവർക്കും പങ്കുവച്ചു പോകുന്ന പരിപാടിയുടെ തുടക്കം കൊല്ലത്തു നിന്ന് തന്നെ. അതിന്റെ ആദ്യ താരകങ്ങൾ എന്ന നിലയിലാണ് പുസ്തകോത്സവനഗരിയിൽ ശ്രീമൂലസ്ഥാനത്ത് അവരെയൊക്കെ നിരത്തി പ്രതിഷ്ഠിച്ചിരിക്കുന്നത്. പതിനായിരങ്ങൾ തറവാടക കൊടുത്താണ് എല്ലാവരും സ്റ്റാളിടുന്നത്. ഇതിന്റെ ആരംഭത്തിൽ പറഞ്ഞിട്ടുള്ള പോലെ ഭിക്ഷാടനക്കാരും പതിനായിരം വീതം വാടക കൊടുത്തവരാണ്. അവരെയാണ് പിൻനിരയിൽ കൊണ്ടു തള്ളാറുള്ളത്. സംബന്ന വീട്ടിൽ നിന്ന് അച്ചാരം വാങ്ങി നടത്തുന്നതുപോലെ തോന്നും.
വാടക എല്ലാവർക്കും ഒരേ പോലെ. ഇഷ്ടമുള്ളവരെ ഞങ്ങൾ മുന്നിൽ സ്ഥാനം കൊടുക്കും. എതിർക്കുന്നവരുടെ കൂടും കുടുക്കയുമെടുത്ത് പുറത്തെറിയുന്ന നെറികേടിന്റെ സി.പി.എം.ഫാസിസ്റ്റ് ഗ്രന്ഥശാലാപ്പതിപ്പാണ് പല. ജില്ലയിലും കാണാൻ കഴിയുന്നത്. കഴയട്ടെ കോൺ ബസ്സുകാർക്കുണ്ടോ വായനയിലും വായനശാലയിലു താത്പര്യം? അതുകൊണ്ടല്ലേ ആണുങ്ങൾ കൈയ്യേറിയത്! ആരുണ്ടിവിടെ ചോദിക്കാൻ എന്ന സി.പി.എം. തേർവാഴ്ചയാണ് പുസ്തകോത്സവങ്ങളിൽ നടക്കുന്നത്.
പത്തനംതിട്ട പോലെയുള്ള ജില്ലകളിൽ പതിനായിരങ്ങൾ വാടക വാങ്ങി മഹാമഹം പൊടിപൊടിച്ചിട്ട് പാവങ്ങൾ കെട്ടുതാലി പണയം വച്ച് പുസ്തകം അച്ചടിച്ച് കാശ് വാരാം എന്ന മോഹവുമായി എത്തി മനസ്സ് മടുത്ത് കിട്ടുന്ന വിലക്ക് പുസ്തകവും വിറ്റ് എത്രയും പെട്ടന്ന് വീട്പറ്റാൻ നോക്കുന്നത് കാണാം. സെക്രട്ടറിയുടെ ബന്ധുക്കൾക്ക് മുന്നിൽ സ്റ്റാളുകൾ പതിച്ചു നൽകി മറ്റുള്ളവരെ തീട്ടക്കുഴിയിൽ തള്ളുന്ന പത്തനംതിട്ടയിലെ പുസ്തകോത്സവത്തെപ്പറ്റിപ്പറയാൻ ലജ്ജ തോന്നുന്നു. പാഠം പഠിച്ചാലും പ്രത്യാശയുമായി പിറ്റേ മേളക്കും വരും പ്രസാധകർ.
നിങ്ങൾ ഷെയർ മാർക്കറ്റിലിറങ്ങിയിട്ടുണ്ടോ ? തകർന്ന് തരിപ്പണമായാലും ബ്ലയ്ഡിൽ നിന്ന് കടം മേടിച്ച് വരും ഊഹക്കച്ചവടം നടത്താൻ! ലാഭം അടിച്ച് വാരാമെന്നു കരുതും! പക്ഷ ഒള്ളതും വെള്ളത്തിലാകും. അങ്ങനെ എത്ര പേരുടെ ജീവിതമാണെന്നോ പുസ്തകമേള അലമ്പാക്കുന്നത്. സംബന്ധ വീട്ടിൽ നിന്ന് കൊണ്ടുവന്ന് കയ്യാളിക്കുന്ന ഭാവമാണ് പലഭാരവാഹികൾക്കും. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് നക്കിത്തിന്നാൻ ഉപ്പില്ലാത്ത ചിലർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിമാരായിരുന്നിട്ട് കാലാവധി തീരാറാവുമ്പോൾ പത്തുപവന്റെ സ്വർണ്ണമാലയുമിട്ട് ഇന്നോവയിൽ വന്നിറങ്ങുന്നത്.
ചിലപ്പോൾ അവരുടെ കുടുംബ സ്വത്തായിരിക്കാം. അതെ കുടുംബ സ്വത്തു തന്നെ.
തിരുവനന്തപുരം ലൈബറി കൗൺസിലിനെ നോക്കുക. ഇവിടെ മാതൃഭൂമിക്കാണ് മുൻ കൈ പന്തലുകെട്ടു മുതൽ ആരെ എവിടെയൊക്കെ ഇരുത്തണമെന്നു വരെ മാതൃഭൂമിയിലെ പുസ്തകമെടുത്തു കൊടുപ്പുകാരനാണ് തീരുമാനിക്കുന്നത്. പന്തലുകെട്ടു മുതൽ കുടിവെള്ള മേർപ്പാട് വരെ! പിന്നെങ്ങനെ ഉദ്ദണ്ഡനായസെക്രട്ടറിക്ക് മാതൃഭൂമിയോട് വിധേയത്വം കാണിക്കാതിരിക്കാനാവുമോ? അവന്റെ വാലേത്തൂങ്ങിയാണ് നടന്നിരുന്നത്. ഇതെല്ലാം നേരിട്ട് കണ്ട കാര്യങ്ങളാണ്. അല്ലാതെ കേട്ടുകേൾവിയ്യയുടെ അടിസ്ഥാനത്തിൽ കുറിക്കുന്നതല്ല. കാര്യങ്ങളല്ല. എഴുത്തുകാരന്റെ കുപ്പായമഴിച്ചു വെച്ച് പുസ്തകക്കച്ചവടക്കാരനായി തുടക്കം മുതൽ എന്താണെന്നറിയാൻ പോയതിൽ നിന്നുള്ള വസ്തുതകളാണ് വിളമ്പിയത്. നാണം കെട്ട ഏർപ്പാടായി പുസ്തകോത്സവം മാറിക്കഴിഞ്ഞു. നാറ്റക്കേസ് എന്ന് പറയാറില്ലേ? അത് തന്നെ.
ഇതെങ്ങനെ വന്നുഭവിച്ചു? കാരണങ്ങൾ പലതുണ്ട്. പുസ്തകോത്സവത്തിന് രണ്ട് നാൾക്കു മുൻപേ തല ചൊറിഞ്ഞു കൊണ്ട് ജില്ലാ ലൈബ്രറി കൗൺസിൽ ആപ്പീസിനെ ചുറ്റിപ്പറ്റി ചിലർ നടക്കും.എന്നിട്ട് പതുക്കെ നി. ഉത്സാഹക്കമ്മറ്റിയിൽ നുഴഞ്ഞങ്ങ് കയറും. ഒട്ടിനിന്നിട്ട് മെയിൻ ദൈവങ്ങൾക്ക് അകമ്പടി സേവിച്ചിരിക്കുന്ന പ്രതിഷ്ഠകളായിത്തീരുന്നത് പല ജില്ലയിലേയും ഉത്സവങ്ങളിൽ കാണാം. “ചിന്ത”യ്ക്കരികിൽ രണ്ട് മേശ കിട്ടാൻ വേണ്ടി നടത്തുന്ന അഭ്യാസങ്ങൾ ഇവിടെ എഴുതി പാവങ്ങളെ നാറ്റിക്കുന്നില്ല. വയറ്റിപ്പിഴപ്പിന്റെ കാര്യമല്ലേ? അതിന് വേണ്ടി കുറ്റിയും പറിച്ചാണ് ചില വാമന പ്രസാധകരുടെ വരവ്. അവര് ഉദ്ദേശിച്ച കാര്യം നടത്തിയിട്ടേ പോകൂ. മുന്നിൽ പ്രമുഖകർക്കിടയിൽ ചെരുകി അവർ ഇരിക്കുമെന്നുറപ്പ്!
നാണം കെട്ട ഏർപ്പാടുകൾ ഇനിയും എത്രയോ ഉണ്ട്. അത് പിന്നെപ്പറയാം. തൊലിയുരിച്ച് മുളകും കൂടി പെരട്ടാം. ചെറുപ്രസാധകർ ഒരു മേളയിൽ ഒന്നര ലക്ഷം രൂപയെങ്കിലും വിറ്റു വരവില്ലെങ്കിൽ നഷ്ടം തന്നെയാണ്. വിശദമാക്കാം. 35% ഉൽപ്പന്നത്തിന്റെ നിർമ്മാണച്ചെലവ്. 35% കമ്മീഷൻ (ഒരു പൈസ പോലുംകൂട്ടരുത് എന്നൊക്കെ ദൈവം തമ്പുരാൻ പറഞ്ഞാലും 50% വരെപ്പോകും) 35 % എക്സിബിഷൻ ചിലവ്.(10000 സ്റ്റാൾ വാടക. ചരക്ക് അയപ്പ് കയറ്റ് അട്ടിമറിക്കൂലി ഉൾപ്പെടെ 5000 രൂപ +രണ്ട് പേർക്ക് ദിവസവും കൂലിയിനത്തിൽ 2000 രൂപ വീതം അഞ്ച് ദിവസം 10,000 രൂപ + മുറിവാടക ഏറ്റവും ചുരുങ്ങിയതു് 5000 രൂപ + ഭക്ഷണം മറ്റ് ചിലവുകൾ 2000) പിന്നെ എഴുത്തുകാർക്ക് അർഹമായ 15% റോയൽറ്റി
സ്വാഹ! പുസ്തകങ്ങൾ എത്ര പോയാലും ഒടുവിൽ കണക്കു നോക്കുമ്പോൾ ഇലയിട്ട് വിളമ്പില്ലാതെ എണീറ്റുപോകുന്നവരാണ് എഴുത്തുകാർ. കടലാസ്സിനും പ്രസ്സിനും പണം കൊടുത്താലും എഴുത്തുകാരന് എന്തിന് കാശ്? അവൻ വായു ഭക്ഷണം കഴിച്ചു കൊള്ളും.
പത്തനംതിട്ടയിൽ പൊളിഞ്ഞ ട്യൂട്ടോറിയലിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവക്കാർക്കും വാടക ഇനത്തിൽ കിട്ടുന്നതു് കുറഞ്ഞത്പത്ത് ലക്ഷം രൂപ. പോരെ? ഇതാണ് അവസ്ഥ. ഈ വരുമാനം ശർക്കരക്കുടമല്ലേ? സെക്രട്ടറിക്കല്ലേ എപ്പോഴുമതിൽ കൈയ്യിടാൻപറ്റുന്നത്. എന്തായാലും കാര്യം പന്തിയുള്ളതല്ല. കഴിഞ്ഞ തവണ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കൊണ്ടുവന്ന ഓൺലൈൻ പുസ്തകോത്സവ തീരുമാനത്തെ അവരൊക്കെ എതിർത്തതെന്തുകൊണ്ട് ? കേരളത്തിലെ ചെറുകിട പുസ്തകപ്രസാധകരുടെ തറവാടക വാങ്ങി സ്വജീവിതത്തിന് മാണിയേറ് കെട്ടിടങ്ങളുണ്ടാക്കാനുള്ള ജില്ലാ ലൈബ്രറി കൗൺസിലിന്റെ മോഹമല്ലേ ആ ഓൺലൈൻ പദ്ധതിക്ക് തുരങ്കം വച്ചത്?
വിദ്യാഭ്യാസവകുപ്പിന്റെ പുസ്തകവിതരണ പദ്ധതി തന്നെ നോക്കുക. എന്ത് കാര്യക്ഷമമായിട്ടാണ് അത് നടക്കുന്നത് ? ആദ്യം പുസ്തകങ്ങളുടെ ലിസ്റ്റ്
സമർപ്പിക്കുക. പിന്നീട് അത് നെറ്റിൽ പ്രദർശിപ്പിക്കുന്നു. ആവശ്യമുള്ള പുസ്തകങ്ങൾ അടയാളപ്പെടുത്തി ഓരോ സ്ക്കൂളുകാരും അയക്കുന്നു. ആ പുസ്തകങ്ങൾ മാത്രം ഓരോ ദിവസങ്ങളിലായി ഓരോ ജില്ലയിലും ഒരിടത്ത് എത്തിക്കുക. ഏതെങ്കിലും ഒരു സ്ക്കൂളിൽ എല്ലാ പ്രസാധകരേയും വിളിച്ചു കൂട്ടി നേരത്തെ ആവശ്യപ്പെട്ട പുസ്തകങ്ങൾ മാത്രം പൊതികളായി കൊണ്ടുചെന്ന് നൽകുന്നു. പണം ഒന്നിച്ച് പിറ്റേ ആഴ്ച തന്നെ അതാതു് പ്രസാധകരുടെ അക്കൗണ്ടിൽ വരുന്നു. പുറമേ കളളക്കളികളൊന്നുമില്ല.
ഇത് പോലെ ലൈബ്രറി കൗൺസിലിനും ചെയ്യാവുന്നതല്ലേയുള്ളൂ. അങ്ങനെയായാൽ 35% കമ്മീഷനുമേലെ പോകുകയില്ല എന്നു മാത്രമല്ല ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പണച്ചെലവും ക്ലേശങ്ങളും ഒഴിഞ്ഞു കിട്ടും. ഭീമമായ സ്റ്റാൾ വാടകയും അനുബന്ധ ചിലവുകളും ഒഴിവാക്കാം. മാത്രമോ സാവകാശം അതാത് ലൈബ്രറികൾക്ക് അവധാനതയോടെ പുസ്തകം തെരഞ്ഞെടുക്കുകയുമാവാം. ഇനി ഉള്ളടക്കം അറിയുന്നതെങ്ങനെ എന്നാണെങ്കിൽ ഓരോ പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി പ്രസാധകരിൽ നിന്ന് എഴുതി വാങ്ങിപ്പിക്കുകയുമാവാം. ഇത് ഓൺലൈനിന്റെ കാലമല്ലേ? ചങ്കിൽ കൊള്ളുന്ന പഴികൾ കേൾക്കാൻ ഇടവരുത്താതെ ഇതൊന്ന് പരീക്ഷിച്ചു കൂടേ?
അല്ലെങ്കിൽ ചെറുകിട പ്രസാധകരുടെ ആത്മഹത്യയ്ക്കു കൂടി ഇടതു സർക്കാർ ഉത്തരം പറയേണ്ടിവരും! ചുമ്മാ ചില്ലറക്കളിയാണോ ഇത് പത്തുപതിനഞ്ച് കോടി പുസ്തകത്തിന്റെ പേരിൽ ചില വാക്കുമ്പോൾ എഴുത്തുകാരന് എത്ര കിട്ടുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
മൂപ്പത്തി മൂന്നും മൂന്നിലൊന്ന് ശതമാനം സാഹിത്യ പ്രവർത്തക സഹകരണ സംഘം റോയൽറ്റി പതിനെട്ട് ശതമാനമായി വെട്ടിക്കുറച്ചത് പിണറായി സഹകരണമന്ത്രിയായിരുന്ന കാലത്താണ്. അത് പോകട്ടെ. സംഘത്തെ നന്നാക്കാനായിരുന്നല്ലോ. ഇപ്പോൾ എസ്.പി.സി.എസ് ന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം തന്നെ! എഴുത്തുകാരുടേയും ചെറുകിടക്കാരുടേയും വയറ്റത്തടിക്കുന്ന ഈ പുസ്തകോത്സവ സംവിധാനം സർക്കാർ ഇടപെട്ട് ഓൺ ലൈൻ ആക്കുമ്പോൾ സ്വർണ്ണ മാലമോഹിക്കുന്ന ലവന്മാരുടെ ഗതിയോർത്തിട്ടൊരു കഥ എഴുതാൻ തോന്നുന്നു.
============================================================================
വാര്ത്തകള് യഥാസമയം അറിയാന്…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe