ഡെറാഡൂൺ: ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ക്ഷേത്രത്തിലെ പൂജകളിൽ പ്രധാനമന്ത്രി പങ്കെടുത്തശേഷമാണ് ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് രാജ്യത്തിന് സമർപ്പിച്ചത്. ഇതേസമയം ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകൾ നടക്കുന്നുണ്ട്. കാലടിയിലെ മഹാസമ്മേളനത്തിൽ കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പങ്കെടുക്കും.
കൃഷ്ണശിലയില്‍ തീര്‍ത്ത ശങ്കരാചാര്യ പ്രതിമയ്ക്ക് 12 അടി ഉയരമുണ്ട്. ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിങ്ങും സിങ്ങും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ചേർന്നാണ് സ്വീകരിച്ചത്. ആദിഗുരു ശങ്കരാചാര്യരുടെ സമാധിയും പ്രതിമയും രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി 130 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു.
2013ൽ ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ തകർന്ന ക്ഷേത്രപരിസരത്തെ പൂർത്തിയാക്കിയ പദ്ധതികളാണിവ. മൈസൂരുവില്‍ നിന്നുള്ള ശില്പികളാണ് പന്ത്രണ്ടടി ഉയരവും 35 ടണ്‍ ഭാരവുമുള്ള ശങ്കരാചാര്യരുടെ പ്രതിമ തയ്യാറാക്കിയരിക്കുന്നത്. പ്രളയം ഉള്‍പ്പടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിൻ്റെ നിര്‍മിതി.
#WATCH Prime Minister Narendra Modi performs ‘aarti’ at Kedarnath temple in Uttarakhand pic.twitter.com/V6Xx7VzjY4
— ANI (@ANI) November 5, 2021
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe