കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ ഇടപെട്ട് ജില്ലാ കലക്ടര്‍ തേജ് ലോഹിത് റെഡ്ഡി. ആശുപത്രി വികസന സമിതി ഉടന്‍ ചേരാന്‍ നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു. കോവിഡ് പോരാളികളായ 679 ജീവനക്കാരെ പിരിച്ചുവിട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്.
ആശുപത്രി വികസന സമിതി വിളിച്ചു ചേര്‍ത്ത് ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും കലക്ടര്‍ പറഞ്ഞു. അതേ സമയം കോവിഡ് പോരാളികളെ പിരിച്ചു വിട്ടത് ബീച്ച് ആശുപത്രിയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇവിടെയും ശുചീകരണ തൊഴിലാളികളെയാണ് കൂടുതല്‍ പിരിച്ചുവിട്ടത്. കോവിഡും കോവിഡ് ഇതര രോഗികളും ചികില്സയിലുള്ളതിനാല് ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. ഡാറ്റാ എൻട്രി ജീവനക്കാരില്ലാത്തതിനാല്‍ ഇവരുടെ ജോലി മറ്റ് ആരോഗ്യപ്രവര്‍ത്തകരാണ് ചെയ്യുന്നത്. ഇത് കോവിഡ് വാക്സിനേഷനേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe