കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻമേഖലയിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തെ കുറിച്ച് ശാസ്ത്രീയ പഠനം നടത്താൻ തീരുമാനം. റവന്യൂ മന്ത്രി കെ രാജൻ ഉരുൾപ്പൊട്ടലുണ്ടായ തെന്മല പ്രദേശം സന്ദർശിച്ചു. നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് റവന്യൂമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കൂടുതല്‍ തുക ഉള്‍പ്പെടുത്തി കൂടുതല്‍ ധനസഹായം ലഭ്യമാക്കുമെന്നാണ് റവന്യൂമന്ത്രിയുടെ ഉറപ്പ്.
ഉരുള്‍പൊട്ടലുണ്ടായ പുനലൂര്‍ താലൂക്കിലെ ഇടപ്പാളയം, ആശ്രയ കോളനി എന്നീ സ്ഥലങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. തുടര്‍ച്ചയായുളള പ്രകൃതിക്ഷോഭത്തെക്കുറിച്ച് ജിയോളജി, മണ്ണ് പരിശോധന, ഭൂജലം എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി സമഗ്രപഠനം നടത്തും. പഠന റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. ഉരുള്‍പൊട്ടല്‍ സാധ്യത, പ്രദേശത്തിൻ്റെ പ്രത്യേകത എന്നിവയെ കുറിച്ച് വിലയിരുത്തും.
മൂന്നാം പ്രാവശ്യമാണ് മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉച്ചയ്ക്ക് ശേഷം പെയ്യുന്ന കനത്തമഴയില്‍ വ്യാപകനഷ്ടങ്ങളാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായത്. വാഹനങ്ങള്‍ ഒഴുക്കില്‍പ്പെടുകയും നിരവധി വീടുകളിലും കടകളിലും വെളളം കയറുകയും ചെയ്തു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe