തലശേരി ഫസൽ വധക്കേസ്: കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അല്ല; റിപ്പോർട്ട് സമർപ്പിച്ച് സിബിഐ

കണ്ണൂർ: തലശേരി ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് സിബിഐ സമർപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അല്ലെനാണ് സിബിഐ റിപ്പോർട്ട്. ഫസലിൻ്റെ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം ശരിയല്ലെന്നും, ആർഎസ്എസ്സാണെന്ന സുബീഷിൻ്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽവെച്ച് പറയിപ്പിച്ചതാണെന്നും സിബിഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കൊലപാതകത്തിന് പിന്നിൽ കൊടി സുനി ഉൾപ്പെട്ട സംഘമാണ്, കൊലപാതകത്തിൽ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോർട്ടിലുണ്ട്. ഇതോടെ ആദ്യ അന്വേഷണ റിപ്പോർട്ട് ശരിയാണെന്നാണ് സിബിഐ വിലയിരുത്തൽ. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു സിബിഐ തുടരന്വേഷണം.

2006 ഒക്‌ടോബർ 22 ന് തലശ്ശേരി സെയ്ദാർ പള്ളിക്കു സമീപം വച്ചായിരുന്നു പത്രവിതരണക്കാരനായ ഫസൽ കൊല്ലപ്പെട്ടത്. ആർഎസ്എസ് പ്രവർത്തകരും താനുമുൾപ്പെട്ട സംഘമാണ് ഫസൽ വധത്തിന് പിന്നിലെന്നായിരുന്നു സുബീഷിൻ്റെ മൊഴി. 

============================================================================

വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…

Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe