ചെങ്ങന്നൂര്‍: നഗരസഭാ സെക്രട്ടറി എസ്.നാരായണൻ്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും മാഫിയ ബന്ധങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇ വൈ എം ഹനീഫാ മൗലവി ആവശ്യപ്പെട്ടു. നഗരസഭാ സെക്രട്ടറി എസ്.നാരായണനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാരായ ശോഭാ വര്‍ഗീസും സൂസമ്മ ഏബ്രഹാമും നടത്തിയ റിലേ സത്യാഗ്രഹത്തിൻ്റെ അഞ്ചാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെക്രട്ടറിയ്ക്ക് സംരക്ഷണം ഒരുക്കുക വഴി ഇടതുമുന്നണി കോടികളുടെ അഴിമതിക്കള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. അതിനാല്‍ അന്വേഷണം സെക്രട്ടറിക്കൊപ്പം നില്‍ക്കുന്നവരിലേക്കും വ്യാപിപ്പിക്കണമെന്നും ഹനീഫാ മൗലവി പറഞ്ഞു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ ഷിബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അഡ്വ.ഡി നാഗേഷ് കുമാര്‍, നഗരസഭാ ചെയര്‍ പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, വൈസ് ചെയര്മാന് ഗോപു പുത്തന്മഠത്തില്, ഐഎന്റ്റിയുസി ജില്ലാ ജനറല്‍ സെക്രട്ടറി കെ ദേവദാസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആര് ബിജു, സോവാദള് ജില്ലാ വൈസ് ചെയര്മാന് സോമന് പ്ലാപ്പള്ളി, കോണ്‍ഗ്രസ് മാന്നാര്‍ ബ്ലോക്ക് സെക്രട്ടറി സജീവന് കല്ലിശ്ശേരി, മുസ്ലീംലീഗ് മണ്ഡലം സെക്രട്ടറി വി എസ് ബിജു, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി ഡി മോഹനന്, കൗണ്‍സിലര്‍മാരായ റിജോ ജോണ്‍ ജോര്‍ജ്ജ്, രാജന് കണ്ണാട്ട്, മനീഷ് കീഴാമഠത്തില്‍, ബി ശരത് ചന്ദ്രന്, ജോസ്, റ്റി കുമാരി, മുന്‍ കൗണ്‍സിലര്‍ സാലി ജയിംസ്, സുജാതാ ഗോപി എന്നിവര്‍ പ്രസംഗിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe