ജിബു ജേക്കബ്(Jibu Jacob) സംവിധാനത്തിൽ ആസിഫ്അലി(Asif Ali), രജിഷ വിജയന്(Rajisha Vijayan) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എല്ലാം ശരിയാകും'(Ellam Sheriyakum) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലർ റിലീസ് ചെയ്തു. സത്യം വീഡിയോസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഒഫീഷ്യല്‍ ട്രെയ്ലര് റിലീസ് ചെയ്തത്. സംഗീത സംവിധായകൻ ഔസേപ്പച്ചനും(Ouseppachan) ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ-സംഭാഷണം. ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന് സംഗീതം പകരുന്നു. ഔസേപ്പച്ചന് സംഗീതം പകരുന്നു ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’
സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റര്‍- സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് പൂങ്കുന്നം, കല- ദിലീപ് നാഥ്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, ഡിസൈന്‍- റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാബില്‍, സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം. നവംമ്പര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe