അബുദാബി: ചലച്ചിത്ര നടന് പ്രണവ് മോഹന്‍ലാല്‍(Pranav Mohanlal) യുഎഇ ഗോള്‍ഡന്‍ വിസ(UAE golden visa) സ്വീകരിച്ചു. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സര്‍ക്കാര്‍കാര്യ മേധാവി ബദ്രേയ്യ അല്‍ മസൌറി പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറി.
മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ സാലേ അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നേരത്തേ, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഒട്ടേറെ മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. കലാരംഗത്തെ പ്രതിഭകള്‍ക്കും നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ വിവിധ മേഖലയില്‍ ശ്രദ്ധേയരായവര്‍ക്കാണ് യു.എ.ഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ നല്‍കുന്നത്
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe