ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ വാറ്റില്‍ ഇളവ് പ്രഖ്യാപിച്ചു. അരുണാചല്‍ പ്രദേശും മധ്യപ്രദേശുമാണ് ഏറ്റവും ഒടുവിലായി വാറ്റില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
അരുണാചലിൽ ഒരു ലിറ്റർ പെട്രോളിന് 10.20 രൂപയുടേയും ഡീസലിന് 15.22 രൂപയുടേയും കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമഖണ്ഡു പറഞ്ഞു. പുതിയ വില വെള്ളിയാഴ്ച അർധരാത്രി മുതൽ നിലവിൽ വരുമെന്ന് അരുണാചല്‍ മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പെട്രോളിന് ലിറ്ററിന് 91.87 രൂപയും ഡീസലിന് 79.83 രൂപയും ആയിരിക്കുമെന്നും അരുണാചല്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
മധ്യപ്രദേശില്‍ പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയിരുന്ന വാറ്റിന്റെ നാല് ശതമാനം കുറയുമെന്നാണ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് അറിയിച്ചിരിക്കുന്നത്. പുതിയ വില ഇന്നു മുതൽ നിലവിൽ വരുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.
എക്സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിന് ശേഷം വാറ്റ് കുറച്ചതില്‍ ഭൂരിപക്ഷവും ബിജെപി-എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. വാറ്റ് കുറച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒഡീഷയില്‍ മാത്രമാണ് എന്‍ഡിഎ ഇതര ഭരണമുള്ളത്. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് ഒഡീഷ സര്‍ക്കാര്‍ കുറച്ചിട്ടുള്ളത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















