ആലപ്പുഴ:കനത്ത മഴയിൽ പമ്പ , മണിമലയാറുകളിൽ വെള്ളം കയറിയതിനാലാണ് അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയരാൻ കാരണമായത്.ആലപ്പുഴയിലും,പത്തനംതിട്ടയിലും തുടർച്ചയായി 3 ദിവസവും മഴ ശക്തിയാർജിച്ചിരുന്നു.
കിഴക്കൻ വെള്ളത്തിൻറെ വരവും കൂടിയിട്ടുണ്ട്.അപ്പർ കുട്ടനാട്ടിൽ നിരണം, തലവടി, എടത്വാ, വീയപുരം, മുട്ടാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി.
ഒക്ടോബറിൽ കൃഷിക്കായി തയ്യാറാക്കിയ പല പാടങ്ങളിലും മഴ പെയ്ത് വെള്ളം കേറിയിരുന്നു,ശേഷം വെള്ളം വറ്റിച്ചു വിതയിറക്കാനല്ല തയ്യാറെടുപ്പിലാണ് വീണ്ടും ശക്തിയായ മഴയും ജലനിരപ്പ് ഉയരാനും ഇടയായത്.കരക്കൃഷി ചെയ്തവർക്കും വാൻ നഷ്ടമാണ് ഇക്കുറി മഴ വരുത്തിയത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe